Site iconSite icon Janayugom Online

കേന്ദ്ര ഭരണത്തെ തുരത്താൻ കുര്യന്റെ ഓർമ്മ കരുത്താകണം: പ്രകാശ് ബാബു

സി എ കുര്യനോടുള്ള ആദവ് ഇത്തവണ തൊഴിലാളികൾ കാട്ടേണ്ടത് ബിജെപി സർക്കാരിന് എതിരായി രേഖപ്പെടുത്തുന്ന വോട്ടുകളിലൂടെ ആയിരിക്കണമെന്ന് സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം കെ പ്രകാശ് ബാബു. മൂന്നാറിൽ സി എ കുര്യൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തോട്ടംതൊഴിലാളികളുടെ ക്ഷേമത്തിനായി ജോലിയും കുടുംബത്തിന്റ ആവശ്യങ്ങൾ പോലും മാറ്റിവെച്ചാണ് മുതിർന്ന നേതാവായ കുര്യച്ചൻ പ്രവർത്തിച്ചത്. പാർട്ടിയെ വളർത്താൻ നടത്തിയ ശ്രമങ്ങളുടെ ഫലമായി തോട്ടം ഉടമകളുമായി തർക്കത്തിലേർപ്പെടുന്നത് പതിവായിരുന്നു. എന്നാൽ അത്തരം പിണക്കങ്ങൾ തൊഴിലാളികൾക്ക് പിന്നീട് ഗുണം ചെയ്തു. തൊഴിലാളികളുടെ പ്രശ്നങ്ങളിൽ നേരിട്ട് ഇടപ്പെട്ട് പ്രശ്നങ്ങൾ പരിഹരിക്കുന്ന അദ്ദേഹത്തിന്റ കഴിവ് വലുതാണ്. ഒരു തൊഴിലാളിയുടെ പ്രശ്നങ്ങൾ എല്ലാവരുടേതുമാണെന്ന് തിരിച്ചറിയാൻ അദ്ദേഹത്തിന് കഴിഞ്ഞു. 

ആദ്യകാലങ്ങളിൽ സർക്കാരിന് ആവശ്യമായ ഭൂമി ലഭിക്കുന്നതിന് പോരാട്ടം നടത്തി. പ്രതിസന്ധികൾ ഉണ്ടായപ്പോഴും അതെല്ലാം മറികടന്നാണ് അതിനെ ജയിക്കാൻ ഏതറ്റംവരെയും പോകാൻ അദ്ദേഹത്തിന് കഴിഞ്ഞു. കണ്ണൻ ദേവൻ കമ്പനിക്ക് തേയില വ്യവസായം സുഗമമായി കൊണ്ടുപോകാൻ കഴിഞ്ഞക്കവിധത്തിൽ തൊഴിലാളികളെ കമ്പയിലേക്ക് അടുപ്പിക്കുന്നതിനും അതോടൊപ്പം തൊഴിലാളികൾക്ക് ആവശ്യമായ അനുകൂല്യങ്ങൾ വാങ്ങിനൽകുന്നതിനും അദ്ദേഹത്തിന്റ ഇടപെടൻ വലുതായിരുന്നു. 

സിഎ കുര്യന്റെ മരണത്തോടെ എസ്റ്റേറ്റ് മേഖലയിൽ സി പി ഐ ഇല്ലാതാകുമെന്നായിരുന്നു മറ്റ് പാർട്ടികൾ വിചാരിച്ചത്. എന്നാൽ അവരുടെ കണക്കുകൾ തെറ്റിച്ച് സിപിഐ മുന്നേറി. കേന്ദ്ര സർക്കാർ തൊഴിലാളി വിരുദ്ധനയമാണ് സ്വീകരിക്കുന്നത്. ഇതിന്റ ഭാഗമായി സാധരണക്കാർക്ക് വിതരണം ചെയ്യേണ്ട പെൻഷൻ നിർത്തലാക്കാൻ അവർ പറയുന്നു. എന്നാൽ അത്തരം നയങ്ങൾ പാടെ തള്ളി പെൻഷൻ നൽകുന്ന നയമാണ് എൽഡിഎഫ് സ്വീകരിച്ചത്.
യൂണിയൻ നേതാവ് എം വൈ ഔസേപ്പ് അധ്യക്ഷനായിരുന്നു. പി പളനിവേൽ, പി മുത്തുപ്പാണ്ടി, അഡ്വ. ചന്ദ്രപാൽ, റ്റി എം മുരുകൻ, ജി എൻ ഗുരുനാഥൻ, മാത്യുവർഗീസ്, രാജൻ, ഗോവിന്ദസ്വാമി, കാമരാജ് എന്നിവർ പങ്കെടുത്തു. 

Eng­lish Sum­ma­ry: Kurien’s mem­o­ry should be strong to defeat cen­tral gov­ern­ment: Prakash Babu

You may also like this video

Exit mobile version