രാമക്കല്‍മേട് കുറവന്‍ കുറത്തി പ്രതിമയിലെ തകരാര്‍ പരിഹരിക്കുവാനുള്ള നടപടികളുമായി ഡിറ്റിപിസി. കുറവന്‍ പ്രതിമയുടെ താടി ഭാഗം അടര്‍ന്നും കുറത്തിയുടെ കഴുത്തില്‍ വിള്ളലും കണ്ടെത്തിയത് ജനയുഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് തകരാര്‍ പരിഹരിക്കുവാന്‍ ഡിറ്റിപിസിയുടെ നടപടി. കു
റവന്‍ കുറത്തി ശില്‍പ്പത്തിന്റെ ശില്പി ജിനനുമായി ബന്ധപെട്ടുവെന്നും അടുത്ത ദിവസം തന്നെ ആളെവിട്ട് വിലയിരുത്തിയതിന് ശേഷം തകരാര്‍ പൂര്‍ണ്ണമായും പരിഹരിച്ച് നല്‍കുമെന്ന് ശില്പി അറിയിച്ചതായി ഡിറ്റിപിസി സെക്രട്ടറി ജിതീഷ് ജോസ് അറിയിച്ചു.
English Summary: Steps taken to solve the problem of Kurkan Kurathi sculpture
You may also like this video
You may also like this video