കുവൈറ്റ് ദുരന്തത്തില്‍ മരിച്ച പാലയൂര്‍ സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കുമെന്ന് മന്ത്രി കെ രാജന്‍. ലൈഫ് ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വീട് നിര്‍മിച്ചു നല്‍കുക. ബിനോയിയുടെ മക്കളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഞായറാഴ്ച രാവിലെ ബിനോയിയുടെ തെക്കൻ പാലയൂരിലെ വീട്ടിലെത്തിയ മന്ത്രി കുടുംബത്തിന് വീടുവെക്കാനുള്ള നടപടികൾ വേഗത്തിലാക്കുന്നതിന് നഗരസഭയുടെ അടിയന്തര കൗൺസിൽ ചേരാൻ അധികൃതരോട് ആവശ്യപ്പെട്ടു. മന്ത്രിയുടെ നിർദേശ പ്രകാരം 20ന് നഗരസഭ ഈ വിഷയം മാത്രം അജണ്ടയാക്കി അടിയന്തര കൗൺസിൽ യോഗം ചേരും.
സർക്കാരിന്റെ ഭാഗത്തുനിന്ന് കുടുംബത്തിന് കിട്ടേണ്ട എല്ലാ സഹായങ്ങൾക്കുമുള്ള നടപടി ക്രമങ്ങൾ വേഗത്തിലാക്കാനുള്ള ഇടപെടലും ഉണ്ടാവുമെന്ന് മന്ത്രി അറിയിച്ചു. ഷീറ്റ് മേഞ്ഞ ഷെഡ്ഡിലാണ് ബിനോയിയുടെ കുടുംബം കഴിയുന്നത്. സ്വന്തമായൊരു വീടെന്ന ആഗ്രഹം പൂർത്തീകരിക്കാനാണ് അപകടത്തിന് ഒരാഴ്ച മുമ്പ് ബിനോയ് കുവൈത്തിലേക്ക് പുറപ്പെട്ടത്. തിരുവല്ലയിലുള്ള സുഹൃത്താണ് ജോലി ശരിയാക്കി നൽകിയത്. സ്വപ്നങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ച് ബിനോയ് വിട പറഞ്ഞതോടെ ഒരു കുടുംബത്തിന്റെ ഏക ആശ്രയമാണ് ഇല്ലാതായത്.
English Summary:Kuwait Fire; Minister K Rajan said that a house will be built for the family of Binoy Thomas
You may also like this video