Site iconSite icon Janayugom Online

വാഹനങ്ങൾ ഓടിക്കാൻ മറ്റൊരാളെ ചുമതലപ്പെടുത്താം; പുതിയ ഇലക്ട്രോണിക് സേവനവുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

കുവൈറ്റിലെ പൊതുജനങ്ങൾക്ക് തങ്ങളുടെ വാഹനങ്ങൾ ഓടിക്കാൻ മറ്റൊരാളെ ഔദ്യോഗികമായി ചുമതലപ്പെടുത്തുന്നതിന് (Autho­riza­tion to dri­ve a vehi­cle) പുതിയ ഡിജിറ്റൽ സംവിധാനം നിലവിൽ വന്നു.
ഏകീകൃത സർക്കാർ സേവന ആപ്പായ ‘സഹൽ’ (Sahel) വഴിയാണ് ഈ പുതിയ ഇലക്ട്രോണിക് സേവനം ലഭ്യമാകുക.
വാഹന ഉടമകൾക്ക് തങ്ങളുടെ വാഹനം ഓടിക്കാൻ മറ്റൊരാളെ ആപ്പ് വഴി നേരിട്ട് ചുമതലപ്പെടുത്താം.
ഇലക്ട്രോണിക് സംവിധാനത്തിലൂടെ തന്നെ ഈ അധികാരപത്രത്തിന്റെ കാലാവധി എത്രയാണെന്ന് നിശ്ചയിക്കാൻ സാധിക്കും.
ഏത് സമയത്തും നൽകിയ അനുമതി റദ്ദാക്കാനോ അല്ലെങ്കിൽ നിലവിലെ അനുമതിയെക്കുറിച്ച് അന്വേഷിക്കാനോ ഈ സേവനത്തിലൂടെ സാധിക്കും.

സമ്പൂർണ്ണ ഡിജിറ്റൽ ഗവൺമെന്റ് എന്ന കുവൈറ്റിന്റെ ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണിതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Exit mobile version