
കുവൈറ്റിലെ പൊതുജനങ്ങൾക്ക് തങ്ങളുടെ വാഹനങ്ങൾ ഓടിക്കാൻ മറ്റൊരാളെ ഔദ്യോഗികമായി ചുമതലപ്പെടുത്തുന്നതിന് (Authorization to drive a vehicle) പുതിയ ഡിജിറ്റൽ സംവിധാനം നിലവിൽ വന്നു. ഏകീകൃത സർക്കാർ സേവന ആപ്പായ ‘സഹൽ’ (Sahel) വഴിയാണ് ഈ പുതിയ ഇലക്ട്രോണിക് സേവനം ലഭ്യമാകുക.വാഹന ഉടമകൾക്ക് തങ്ങളുടെ വാഹനം ഓടിക്കാൻ മറ്റൊരാളെ ആപ്പ് വഴി നേരിട്ട് ചുമതലപ്പെടുത്താം.
ഇലക്ട്രോണിക് സംവിധാനത്തിലൂടെ തന്നെ ഈ അധികാരപത്രത്തിന്റെ കാലാവധി എത്രയാണെന്ന് നിശ്ചയിക്കാൻ സാധിക്കും. ഏത് സമയത്തും നൽകിയ അനുമതി റദ്ദാക്കാനോ അല്ലെങ്കിൽ നിലവിലെ അനുമതിയെക്കുറിച്ച് അന്വേഷിക്കാനോ ഈ സേവനത്തിലൂടെ സാധിക്കും. സമ്പൂർണ്ണ ഡിജിറ്റൽ ഗവൺമെന്റ് എന്ന കുവൈറ്റിന്റെ ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണിതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.