Site iconSite icon Janayugom Online

പുതുവർഷത്തെ വരവേൽക്കാൻ കുവൈറ്റ്; ഇത്തവണ പുതുവത്സരാഘോഷത്തിന് മൂന്ന് ദിവസത്തെ അവധി

രാജ്യത്ത് പുതുവത്സരത്തോടനുബന്ധിച്ച് സർക്കാർ മേഖലയ്ക്ക് തുടർച്ചയായ മൂന്ന് ദിവസത്തെ അവധി ലഭിക്കും. 2026 ജനുവരി 1 വ്യാഴാഴ്ച പൊതുഅവധി പ്രഖ്യാപിച്ചുകൊണ്ട് സിവിൽ സർവീസ് കമ്മീഷൻ ഉത്തരവിറക്കി. വ്യാഴാഴ്ചത്തെ അവധിക്ക് പിന്നാലെ വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി വരുന്നതോടെയാണ് രാജ്യത്തെ സർക്കാർ ജീവനക്കാർക്ക് മൂന്ന് ദിവസത്തെ ഇടവേള ലഭിക്കുന്നത്.ജനുവരി 4, ഞായറാഴ്ച മുതൽ ഓഫീസുകൾ എല്ലാം തന്നെ പ്രവർത്തി പുനരാരംഭിക്കും.

തുടർച്ചയായി മൂന്ന് ദിവസത്തെ അവധി ലഭിക്കുന്നത് രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന പ്രവാസികൾക്കും വലിയ ആശ്വാസമാണ്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും സുഹൃത്തുക്കളെ സന്ദർശിക്കാനും ഈ ദിവസങ്ങൾ പ്രയോജനപ്പെടും . കുവൈറ്റിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലും മാളുകളിലും പാർക്കുകളിലും പുതുവത്സരം ആഘോഷിക്കാൻ ഇതിനോടകം തന്നെ പലരും പദ്ധതികൾ തയ്യാറാക്കിക്കഴിഞ്ഞു.
അത്യാഹിത വിഭാഗങ്ങൾ മുതലായ പ്രത്യേക ജോലി സ്വഭാവമുള്ള സ്ഥാപനങ്ങൾക്ക് പൊതുജനതാൽപര്യം മുൻനിർത്തി അവധി ദിവസങ്ങളിൽ സ്വന്തം നിലയ്ക്ക് ക്രമീകരണം വരുത്താവുന്നതാണെന്നും സിവിൽ സർവീസ് കമ്മീഷൻ വ്യക്തമാക്കി.

Exit mobile version