കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെയുഡബ്ല്യുജെ) 61-ാം സംസ്ഥാന സമ്മേളനം ഇന്നും നാളെയുമായി പത്തനംതിട്ടയില്‍ നടക്കും. മാധ്യമ തൊഴിൽമേഖല നേരിടുന്ന പ്രതിസന്ധികൾ ഉൾപ്പെടെ സമ്മേളനം ചർച്ചചെയ്യുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ പറഞ്ഞു.
ഇന്ന് രാവിലെ പത്തിന് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ സംഗമം നടത്തും. അഞ്ചിന് പത്തനംതിട്ട ടൗണ്‍ സ്‌ക്വയറിലെ സി ഹരികുമാർ നഗറിൽ ട്രേഡ് യൂണിയന്‍ സമ്മേളനം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍മാന്‍ ടി സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിക്കും. നാളെ രാവിലെ 9.30ന് സംസ്ഥാന പ്രസിഡന്‍റ് കെപി റെജി പതാക ഉയർത്തും.
പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് ഹാളിലെ ടിജെഎസ് ജോർജ് നഗറിൽ രാവിലെ പത്തിന് മന്ത്രി കെ എന്‍ ബാലഗോപാല്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനംചെയ്യും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യപ്രഭാഷണം നടത്തും. കെ പി റെജി അധ്യക്ഷത വഹിക്കും.

