തൃക്കാക്കരയില്‍ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പരിപാടികളില്‍ കെവി തോമസ് പങ്കെടുക്കും. ഡോ. ജോ ജോസഫിന്റെ പ്രചരണ പരിപാടികളിലും തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വികസന കാഴ്ചപ്പാടിനൊപ്പമാണ് താന്‍, കോണ്‍ഗ്രസുകാരനായി തുടരും.
സ്വന്തം തെരഞ്ഞെടുപ്പ് പോലെ ജോ ജോസഫിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നും കെവി തോമസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തന്നെ കോണ്‍ഗ്രസുകാരനായി നില നിര്‍ത്തിയത് എഐസിസിയാണ്, പുറത്താക്കാന്‍ കഴിയുമെങ്കില്‍ പുറത്താക്കട്ടെയെന്നും കെവി തോമസ് പറഞ്ഞു.
English summary; KV Thomas said that he will participate in the election campaigns of the LDF
You may also like this video;