Site iconSite icon Janayugom Online

പിടി പറഞ്ഞ കാര്യങ്ങള്‍ കോൺഗ്രസ് മറന്നോയെന്ന് കെ വി തോമസ്

പിടി തോമസിന്റെ സ്മരണകാക്കുന്നവരും സ്‌നേഹിക്കുകയും ചെയ്യുന്ന ആളുകള്‍ അദ്ദേഹം പറഞ്ഞത് മറന്നുപോയോ എന്ന് കെവി തോമസ്. തൃക്കാക്കര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. അച്ഛന്‍ മരിച്ചാല്‍ മകന്‍, ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യ, അവരാണോ അധികാരത്തിലേക്ക് കടന്ന് വരേണ്ടതെന്ന് പിടി ചോദിച്ചിരുന്നു. പിടി പറഞ്ഞ കാര്യങ്ങള്‍ നാം ഓര്‍മ്മിക്കേണ്ടേയെന്നും അദ്ദേഹം ചോദിച്ചു.

ഇടതുമുന്നണി വേദിയിലെത്തിയ കെ വി തോമസിന് വലിയ കയ്യടിയാണ് ലഭിച്ചത്. വികസന നയത്തിന്റെ കാര്യത്തിലാണ് കോൺഗ്രസുകാരനായ താൻ ഈ കൺവെൻഷനിൽ പങ്കെടുക്കുന്നത്. കേരളത്തിന്റെ ഗതാഗത രംഗത്തെ പ്രശ്നങ്ങൾക്ക്‌ പരിഹാരം കാണാൻ കെ റെയിൽ മാത്രമല്ല ‚മറ്റ് അതിവേഗ സംവിധാനങ്ങളും വേണം. ഇങ്ങോട്ട് കടന്നുവന്നത് ശ്വാസം മുട്ടിയാണ്. വീട്ടില്‍ നിന്നും വൈറ്റില- കുണ്ടന്നൂര്‍ വഴിയാണ് വന്നത്. വലിയ ട്രാഫിക്കായിരുന്നു. കേരളത്തിന്റെ വികസനത്തിനും ഗതാഗത പ്രശ്‌നപരിഹാരത്തിന് എല്ലാ തരത്തിലുള്ള അതിവേഗ യാത്രാ സംവിധാനവും കേരളത്തിന് ആവശ്യമാണെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞു. പ്രതിസന്ധികളെ നേരിട്ടുകൊണ്ട് സംസ്ഥാനത്തെ മുന്നോട്ട് നയിക്കാന്‍ കരുത്തുള്ള ജനനായകന്മാര്‍ക്ക് മാത്രമേ കഴിയൂ. അത് പിണറായി വിജയന് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയെ നയിക്കാന്‍ കഴിവുള്ളൊരു മുഖ്യമന്ത്രിയുണ്ടെന്ന് സ്റ്റാലിന്റെ മുന്നില്‍വെച്ച് പറഞ്ഞാല്‍ അത് തെറ്റാണെന്ന് പറയാന്‍ കഴിയുമോ. എന്റെ അനുഭവമാണത്.

ഡല്‍ഹിയില്‍ എത്തുന്ന കേരള മുഖ്യമന്ത്രിമാരോട് എന്തായി ഗെയില്‍ എന്ന് പ്രധാനമന്ത്രി ചോദിച്ചുകൊണ്ടിരുന്നു. എല്ലാവരും കൈമലര്‍ത്തിക്കൊണ്ടിരുന്നു. ആ ഘട്ടത്തിലാണ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായി എത്തുന്നത്. ഗെയില്‍ നടപ്പിലാക്കുമെന്ന് നരേന്ദ്രമോദിക്ക് ഉറപ്പ് നല്‍കി. അദ്ദേഹം അത് നടപ്പിലാക്കി.പിണറായിയുടെ കാലത്ത് എന്ത് വികസനമാണ് ഉണ്ടായതെന്ന് ഉമ്മന്‍ ചാണ്ടി ചോദിച്ചത്. ഉമ്മന്‍ ചാണ്ടിക്ക് മറവിയുടെ അസുഖമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. പാലാരിവട്ടം പാലം ജനങ്ങള്‍ യാത്രചെയ്യാന്‍ പാകത്തില്‍ നിര്‍മ്മിച്ചുകൊടുത്തത് പിണറായി വിജയനാണ്.

കെ റെയില്‍ പാര്‍ട്ടിക്ക് അകത്ത് ചര്‍ച്ച ചെയ്യണം എന്ന് ഞാന്‍ ആവശ്യപ്പെട്ടു. പിണറായി ആണോ കൊണ്ടുവരുന്നത് അത് എതിര്‍ക്കം എന്നായിരുന്നു നിലപാട്. ആ സമീപനം കേരളത്തില്‍ ശരിയല്ല. ഇത് ഇപ്പോള്‍ തുടങ്ങിയതല്ല. കരുണാകരന്റെ കാലത്ത് തുടങ്ങിയതാണ്. പ്രതികൂല സാഹചര്യത്തില്‍, ബുദ്ധുമുട്ടുള്ള സാഹചര്യത്തില്‍ രാഷ്ട്രീയം വേണ്ടെ എന്ന് ആന്റണി പ്രളയകാലത്ത് പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും ഹെലികോപ്റ്ററില്‍ ഒരുമിച്ച് യാത്ര ചെയ്യുന്നതിനെക്കുറിച്ച് തന്നോട് പറഞ്ഞു. ആ എകെ ആന്റണിയോട് ഞാന്‍ പറയുന്നു, കേരളത്തിന്റെ വികസനത്തിന് വേണ്ടി ഉപദേശം നിങ്ങള്‍ സഹപ്രവര്‍ത്തകര്‍ക്ക് കൊടുക്കണം. ഞാന്‍ ഇവിടെ വരുന്നത് കോണ്‍ഗ്രസുകാരനായിട്ടാണ്. കോണ്‍ഗ്രസ് എന്നുപറയുന്നത് അഞ്ച് രൂപ മെമ്പര്‍ഷിപ്പ് മാത്രമല്ല. അതൊരു വികാരമാണ്. കോണ്‍ഗ്രസിന്റെ വികാരം ഉള്‍ക്കൊണ്ടാണ് താന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് ചോദിക്കുന്നത്. എന്ത് പറ്റി കോണ്‍ഗ്രസിനും യുഡിഎഫിനും എന്നാണ് എന്റെ ചോദ്യം.

വികസനത്തെക്കുറിച്ച് പറയുമ്പോള്‍, കോണ്‍ഗ്രസിന്റെ വികാരം ഉള്‍ക്കൊള്ളുമ്പോള്‍ വികസനത്തിനൊപ്പം പിണറായി വിജയന് ഒപ്പമാണ് എന്ന് പറയുന്നതില്‍ യാതൊരു മടിയുമില്ലജോ ജോസഫിനെ ഇന്നാണ് ആദ്യമായി കാണുന്നത്. മകനും മരുമകള്‍ക്കും ജോ ജോസഫിനെ അറിയാം. അതല്ലാതെ ഒരു ബന്ധവും എനിക്കില്ല. ഞാന്‍ നേതാക്കന്മാരുടെ മക്കളുടെ കല്യാണത്തിനല്ല വന്നത്. ഏഴ് പ്രവാശ്യം തോറ്റവര്‍ക്ക് സീറ്റുകൊടുക്കാം, ജയിച്ചവര്‍ക്ക് സീറ്റ് കൊടുക്കാന്‍ കഴിയില്ല എന്നാണ് പറയുന്നത്. മാഷിക്ക് 73 വയസ്സായി, 78- 80 വയസ്സുള്ള ആളുകള്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ ഉണ്ട്. ചില ആളുകള്‍ 32 വയസ്സില്‍ താക്കോലുമായി പോയതണ്, ഇപ്പോഴാണ് തിരിച്ചുവരുന്നത്. അവര്‍ക്കൊന്നും ഞാന്‍ മറുപടി കൊടുക്കുന്നിലിന്നു തോമസ് പറഞ്ഞു .

Eng­lish Summary:KV Thomas says Con­gress has for­got­ten what PT said
You may also like this video

Exit mobile version