Site iconSite icon Janayugom Online

ബജറ്റ് ചര്‍ച്ച തൊഴിലാളി യൂണിയനുകള്‍ ബഹിഷ്കരിക്കും

nirmala sitaramannirmala sitaraman

ധനമന്ത്രി നിർമ്മല സീതാരാമന്‍ നവംബർ 28 ന് വിളിച്ചു ചേര്‍ത്ത വിർച്വൽ പ്രീ-ബജറ്റ് യോഗം ബഹിഷ്കരിക്കാൻ 10 കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത ഫോറം തീരുമാനിച്ചു. സംസാരിക്കാൻ ന്യായമായ സമയം അനുവദിച്ചുകൊണ്ട് നേരിട്ടുള്ള യോഗം നടത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

ബജറ്റിന് മുമ്പുള്ള ചര്‍ച്ച വാർഷിക നടപടിയാണ്. വിവിധ മേഖലകളിലെ പ്രതിനിധികൾ ബജറ്റില്‍ അഭിസംബോധന ചെയ്യേണ്ട നിർദ്ദേശങ്ങളും ആവശ്യങ്ങളും ഉന്നയിക്കുന്നത് ഇതിലാണ്. ഓരോ കേന്ദ്ര ട്രേഡ് യൂണിയനും മൂന്ന് മിനിറ്റ് മാത്രം സംസാരിക്കാൻ അനുവദിക്കുമെന്നത് തമാശയാണെന്നതു കൊണ്ടാണ് ബഹിഷ്കരണമെന്നും നേതാക്കള്‍ പറഞ്ഞു. എഐടിയുസി, സിഐടിയു, ഐഎന്‍ടിയുസി, ടിയുസിസി, എച്ച്എംഎസ്, എഐസിസിടിയു, എല്‍പിഎഫ്, എഐയുടിയുസി, യുടിയുസി, സെവ എന്നീ സംഘടനകളാണ് യോഗം ബഹിഷ്കരിക്കുന്നത്.

വിഷയം ഗൗരവമായെടുക്കണമെന്നും ട്രേഡ് യൂണിയന്‍ ഉള്‍പ്പെടെ ബന്ധപ്പെട്ട എല്ലാവര്‍ക്കും മതിയായ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ബിനോയ് വിശ്വം എംപി ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന് കത്ത് നല്‍കി.

Eng­lish Sum­ma­ry: Labor unions will boy­cott the bud­get debate

You may also like this video

Exit mobile version