ലഡാക്ക് സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. റിട്ടയേഡ് സുപ്രീം കോടതി ജഡ്ജി ബി എസ് ചൗഹാൻ അധ്യക്ഷനായി സമിതിയ്ക്കാണ് അന്വേഷണ ചുമതല. ഇക്കാര്യം ആവശ്യപ്പെട്ട് ലഡാക്ക് ബുദ്ധിസ്റ്റ് അസോസിയേഷൻ ഓൾ ലഡാക്ക് ഗോൺപ അസോസിയേഷൻ സംഘടനകൾ പ്രമേയം പാസാക്കിയിരുന്നു.
സമരക്കാരുടെ പ്രധാന ആവശ്യമായിരുന്നു സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം. സംഘർഷത്തിൽ കഴിഞ്ഞദിവസം ലഡാക്ക് ഭരണകൂടം മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കുവാനായിരുന്നു നിർദേശം.

