Site iconSite icon Janayugom Online

എറണാകുളത്ത് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് ലോഡ്ജ് ഉടമ; രണ്ടുപേർ അറസ്റ്റിൽ

എറണാകുളത്ത് ലോഡ്ജിൽ യുവതിക്ക് ക്രൂരമര്‍ദ്ദനം. സംഭവത്തില്‍ ലോഡ്ജ് ഉടമ ഉൾപ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്തു. എസ് ആർ എം റോഡിലുള്ള ബെൻ ടൂറിസ്റ്റ് ഹോമിലാണ് സംഭവം. ലോഡ്ജ് ഉടമ ബെൻ ജോയ്, സുഹൃത്ത് ഷൈജു എന്നിവരാണ് അറസ്റ്റിലായത്.

വാക്ക് തർക്കം മർദ്ദനത്തിൽ കലാശിക്കുകയായിരുന്നു. ഐപിസി 354 പ്രകാരം ഉടമക്കെതിരെ കേസ് എടുത്തു. പ്രതികളെ ഉടൻ കോടതിയിൽ ഹാജരാക്കും.

Eng­lish Sum­ma­ry: lady beat­en up ernaku­lam lodge ; 2 arrest
You may also like this video

Exit mobile version