Site iconSite icon Janayugom Online

ഹൈറേഞ്ചിലേക്ക് വളയം പിടിച്ച് സുമ്മയ്യ എന്നാ സുമ്മാവാ…

summayasummaya

ഹൈറേഞ്ചിലേക്ക് വാഹനവുമായി ഒരു യാത്ര, സാഹസികരല്ലാതെ വേറെയാരും അതിന് എളുപ്പം മുതിരാറില്ല. എന്നാല്‍ അതിസാഹസികമായി ഇടുക്കിയിലെ ഹൈറേഞ്ചിലേക്ക് ചെങ്കുത്തായ മലനിരകളിലൂടെയും കൊടും വളവുകൾ താണ്ടിയും ജില്ലയിലെ വിവിധ പെട്രോൾ പമ്പുകളിൽ ഇന്ധനവുമായി ടാങ്കര്‍ ലോറിയില്‍ എത്തുന്ന സുമ്മയ്യ എന്ന മുപ്പത്തിനാലുകാരി വളയിട്ട കൈകള്‍ക്ക് നല്‍കുന്ന പ്രചോദനം ചെറുതല്ല. 

നോർത്ത് പറവൂർ സ്വദേശിയായ കുഴിക്കണ്ടത്തിൽ വീട്ടിൽ സുമ്മയ്യയാണ് ഹൈറേഞ്ചിലേക്ക് വളയം പിടിക്കുന്ന ഈ ധീര വനിത. മലയോര പാതകളില്‍ ടോറസ് ഓടിക്കുന്ന ചേട്ടന്മാര്‍ ഒരുപാടുണ്ടെങ്കിലും ഇതത്ര ചില്ലറ പണിയല്ലെന്ന് അവര്‍ക്ക് നന്നായി അറിയാം. അപ്പോഴാണ് ജീവിതപ്രാരാബ്ദങ്ങൾ കൊണ്ട് പൊറുതിമുട്ടിയ സുമ്മയ്യയെന്ന വനിത വളയിട്ട കൈകള്‍ക്ക് പ്രചോദനം നല്‍കി ഈ രംഗത്തേക്ക് വരുന്നത്. കട്ടപ്പന സ്വദേശിയായ സുഹൃത്താണ് ഒന്നര വർഷങ്ങൾക്ക് മുമ്പ് ജോലി ഒഴിവ് വന്നതിനെ തുടർന്ന് ടാങ്കർ ലോറി ഓടിക്കുവാനുള്ള അവസരം നൽകിയത്. ആദ്യം ലോഡുമായി കമ്പംമെട്ടിലേക്ക് എത്തിയപ്പോള്‍ നെഞ്ചുറപ്പ് മാത്രമായിരുന്നു സുമ്മയ്യക്ക് കൈമുതല്‍. റോഡുകൾ പരിചിതമായതോടെ ഇപ്പോൾ എല്ലാം നിസാരം. പഠിച്ചത് ഐടി മേഖലയായിരുന്നെങ്കിലും ഡ്രൈവിംഗ് ഇഷ്ടമായതിനാലാണ് ഈ മേഖലതെരഞ്ഞെടുത്തതെന്ന് സുമ്മയ്യ പറയുന്നു. 

കഴിഞ്ഞ ദിവസം നെടുങ്കണ്ടത്ത് വെച്ച് ഇന്ധനവുമായി എത്തിയ ടാങ്കറിൽ നിന്ന് പുക ഉയർന്നപ്പോൾ സുമ്മയ്യയുടെ മനസാന്നിധ്യമാണ് വലിയ അപകടം ഒഴിവാക്കിയത്. ഉടൻതന്നെ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയും വൻ അപകടം ഒഴിവാക്കുകയുമായിരുന്നു. ഇതോടെ സുമ്മയ്യ താരമാകുകയും ചെയ്തു. രണ്ടര വയസ്സുകാരൻ ബന്ദ്രിയാണ് മകൻ. 

Eng­lish Sum­ma­ry: The lady dri­ver of Nedumkandam

You may also like this video

Exit mobile version