സിപിഐയുടെ ലക്ഷദ്വീപ് ഘടകം നേതാക്കളെ ഉടൻ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്ന് പാർട്ടി കോൺഗ്രസ് ആവശ്യപ്പെട്ടു. ലക്ഷദ്വീപ് സോണല്‍ സെക്രട്ടറി സി ടി നജിമുദ്ദീൻ, പാര്‍ട്ടി പ്രവര്‍ത്തകരായ കെ കെ നസീർ, സയ്യിദ് അലി ബീറക്കല്‍ എന്നിവരെയാണ് തുറുങ്കിലടച്ചത്. ദ്വീപിലേക്കുള്ള കപ്പൽ ദൗർലഭ്യം പരിഹരിക്കുക, ആരോഗ്യ സൗകര്യങ്ങൾ, വിദ്യാഭ്യാസ അവകാശങ്ങൾ തുടങ്ങിയവ ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് ഓഫീസിലേക്ക് എത്തിയതായിരുന്നു നേതാക്കള്‍. പക്ഷെ, ആവശ്യങ്ങളോട് പ്രതികരിക്കാതെ ഭരണകൂടം അവരെ ജയിലിൽ അടയ്ക്കുകയായിരുന്നു.
സിപിഐ നേതൃത്വത്തെ ജനങ്ങളിൽ നിന്ന് അകറ്റാൻ എല്ലാ വഴികളും തേടുകയാണ് ഏകാധിപത്യ മനോഭാവമുള്ള ദ്വീപ് ഭരണാധികാരികള്‍. ജനങ്ങളുടെ അവകാശങ്ങൾക്കായി നിരന്തരം പോരാടുന്ന പാർട്ടിയാണ് സിപിഐയെന്ന് ഏവര്‍ക്കും ബോധ്യമുണ്ട്. ലക്ഷദ്വീപിലെ സിപിഐയുടെയും അവിടത്തെ ജനങ്ങളുടെയും ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കണമെന്ന് പാർട്ടി കോൺഗ്രസ് ആവശ്യപ്പെട്ടു.
English Summary: Lakshadweep leaders should be released immediately: CPI Party Congress
You may like this video also