തൃശൂർ മേയറിനെ ചൊല്ലി കോൺഗ്രസിൽ കലാപം തുടരുന്നു. ലാലി ജെയിംസിനേയും സുബി ബാബുവിനെയും തഴഞ്ഞ് ഡോ. നിജി ജസ്റ്റിനെ തൃശൂർ മേയറാക്കുവാൻ കോൺഗ്രസ് തീരുമാനിച്ചു. കിഴക്കുംപാട്ടുകരയിൽ നിന്നുമാണ് തൃശൂർ ഡിസിസി വൈസ് പ്രസിഡന്റ് കൂടിയായ ഡോ. നിജി ജസ്റ്റിൻ വിജയിച്ചത്.
എ പ്രസാദ് ഡെപ്യൂട്ടി മേയറുമാകും. നിജി ജസ്റ്റിനെ മേയര്‍ ആക്കാനുള്ള നീക്കത്തിനെതിരെ ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കെ സി വേണുഗോപാല്‍ ഗ്രൂപ്പാണ് നിജി ജസ്റ്റിനെ മേയര്‍ ആക്കാനുള്ള നീക്കത്തിന് പിന്നിലെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

