Site iconSite icon Janayugom Online

ലാല്‍ജി കൊള്ളന്നൂര്‍ വ ധക്കേസ്; എല്ലാ പ്രതികളെയും വെറുതെ വിട്ടു

ലാല്‍ജി കൊള്ളന്നൂര്‍ വധക്കേസിലെ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് 9 പ്രതികളെയും വെറുതെ വിട്ടുകൊണ്ടുള്ള കോടതി ഉത്തരവ്. തൃശൂരിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിന്റെ ഇരയായാണ് കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍ ജില്ലാ കണ്‍വീനര്‍ ആയിരുന്ന ലാല്‍ജി കൊല്ലപ്പെട്ടത്.

അയ്യന്തോള്‍ സ്വദേശികളായ വൈശാഖ്, രാജേഷ്, പ്രശാന്ത്, സതീശന്‍, അനൂപ്, രവി, രാജേന്ദ്രന്‍, സജീഷ്, ജോമോന്‍ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. 2013 ആഗസ്റ്റ് 16ന് അയ്യന്തോള്‍ പഞ്ചിക്കല്‍ റോഡില്‍ വെച്ചാണ് എതിര്‍വിഭാഗക്കാര്‍ ലാല്‍ജി കൊള്ളന്നൂരിനെ വെട്ടിക്കൊലപ്പെടുത്തിയത്. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പിലെ തര്‍ക്കത്തെ തുടര്‍ന്ന് 2013ലെ വിഷു ദിനത്തില്‍ ലാല്‍ജിയുടെ സഹോദരന്‍ പ്രേംജിയെ എതിര്‍ വിഭാഗം വെട്ടിപരിക്കേല്‍പ്പിച്ചിരുന്നു. മധുവിന്റെ നോമിനിക്കെതിരെയുള്ള പ്രേംജിയുടെ വിജയമായിരുന്നു ആക്രമണത്തിന് കാരണം.

മധു ഈച്ചരത്തും സംഘവും അയ്യന്തോളിലെ വാടക വീട്ടില്‍ കയറിയാണ് ഭാര്യയുടെയും കുട്ടിയുടെയും മുന്നിലിട്ട് പ്രേംജിയെ വെട്ടിയത്. ഇതിന്റെ പക വീട്ടാന്‍ മധുവിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി. ഈ സംഭവങ്ങളുടെ തുടര്‍ച്ചയായാണ് 2013 ആഗസ്റ്റ് 16ന് ബൈക്കിലെത്തിയ ഒരു സംഘം ആളുകള്‍ അയ്യന്തോള്‍ പഞ്ചിക്കല്‍ റോഡില്‍ വെച്ച് പ്രേംജിയുടെ ജ്യേഷ്ഠനായ ലാല്‍ജി കൊള്ളന്നൂരിനെ വെട്ടിക്കൊലപ്പെടുത്തിയത്.

Eng­lish Sum­ma­ry; Lalji kol­lanoor mur­der case; All accused were acquitted

You may also like this video

Exit mobile version