Site iconSite icon Janayugom Online

ഭൂമി രേഖകള്‍ ഇനി വീട്ടില്‍ നോക്കം; കേരളമുൾപ്പെടെ 19 സംസ്ഥാനങ്ങളിൽ ഡിജിറ്റൽ രേഖകൾ തയ്യാറായി

ഭൂമി സംബന്ധമായ രേഖകൾ ഓൺലൈനായി ഇനി വിട്ടില്‍ തന്നെ പരിശോധിക്കം. കേരളം ഉൾപ്പെടെയുള്ള 19 സംസ്ഥാനങ്ങളിലെ പൗരന്മാർക്ക് നിയമസാധുതയുള്ള ഡിജിറ്റൽ ഭൂരേഖകൾ വീട്ടിലിരുന്നുതന്നെ ഡൗൺലോഡ് ചെയ്യാൻ സാധിക്കുമെന്ന് ദേശീയ ഗ്രാമവികസന മന്ത്രാലയം അറിയിച്ചു. ഇതോടെ, 406 ജില്ലകളിലെ ബാങ്കുകൾക്ക് പണയ ഇടപാടുകൾ ഓൺലൈനായി പരിശോധിക്കാനുള്ള സൗകര്യവും നിലവിൽവരും. ഇത് വായ്പാ നടപടികൾ വേഗത്തിലാക്കാൻ സഹായിക്കും.

കേരളം, ആന്ധ്രാപ്രദേശ്, ബിഹാർ, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ഝാർഖണ്ഡ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, പഞ്ചാബ്, രാജസ്ഥാൻ, സിക്കിം, തമിഴ്‌നാട്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ഭൂരേഖകളാണ് ഓൺലൈനായി പരിശോധിക്കാൻ സാധിക്കുക. ഭൂരേഖകളുടെ ഡിജിറ്റലൈസേഷൻ ഏകദേശം പൂർത്തിയായതോടെ ഭൂഭരണ സംവിധാനം പൂർണമായും ഓൺലൈനിലേക്ക് മാറിയതായി ഭൂരേഖ വകുപ്പ് അറിയിച്ചു. രാജ്യത്തെ 97.27 ശതമാനം ഗ്രാമങ്ങളിലെയും ഭൂമിയുടെ കൈവശാവകാശ രേഖകൾ കമ്പ്യൂട്ടറൈസ്ഡ് ചെയ്തുകഴിഞ്ഞു.

Exit mobile version