Site icon Janayugom Online

ഭൂമി തട്ടിപ്പ് കേസ്: ഹേമന്ദ് സൊരേന് ജാമ്യം; നേരിട്ട് പങ്കില്ലെന്ന് കോടതി

Hemant soren

ഭൂമി തട്ടിപ്പ് കേസില്‍ ഝാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹേമന്ദ് സൊരേന് ആശ്വാസം. പ്രഥമദൃഷ്ട്യാ കേസില്‍ സൊരേന് നേരിട്ട് ബന്ധമില്ലെന്ന് കാട്ടി ഝാര്‍ഖണ്ഡ് ഹൈക്കോടതിയാണ് സൊരേന് ജാമ്യം അനുവദിച്ചത്. സൊരേന്‍ കേസില്‍ നേരിട്ട് ബന്ധപ്പെട്ടതായി സ്ഥാപിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് കഴിഞ്ഞിട്ടില്ലെന്നും ജസ്റ്റിസ് രോന്‍ഗന്‍ മുഖോപധ്യായ ചൂണ്ടിക്കാട്ടി. ഇഡിയുടെ വാദങ്ങള്‍ നിരാകരിച്ച ഹൈക്കോടതി കേസില്‍ നിരപരാധികളെ ഉള്‍പ്പെടുത്തുന്നതിനെതിരെ രൂക്ഷവിവമര്‍ശനവും നടത്തി. 

50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലാണ് അദ്ദേഹം പുറത്തിറങ്ങിയത്. ഈ വര്‍ഷം ജനുവരി 31 നാണ് സൊരേനെ ഇഡി അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമായിരുന്നു ഇദ്ദേഹത്തെ ഇഡി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മുഖ്യമന്ത്രി പദം രാജിവെച്ച ഇദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വ്യാജരേഖ ചമച്ചും കള്ളപ്പണം വെളുപ്പിച്ചും റാഞ്ചിയിലെ 8.86 ഏക്കര്‍ ആദിവാസി ഭൂമി സൊരേന്‍ സ്വന്തമാക്കിയെന്നയിരുന്നു ഇഡി ആരോപിച്ചത് . ഇതിന് പുറമെ ഖനനം നടത്തിയ കേസില്‍ അഴിമതി നടത്തിയെന്ന് കേസും ഇദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നു.

ഇഡിയുടെ വ്യാജ ആരോപണത്തിന്റെ പേരിലുള്ള അറസ്റ്റിനെതിരെ പ്രതിപക്ഷ ഇന്ത്യ സഖ്യം ഇപ്പോഴും പ്രതിഷേധം നടത്തുന്നതിനിടെയാണ് സൊരേന് ജാമ്യം ലഭിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയുള്ള സൊരന്റെ പുറത്ത് വരല്‍ ഇന്ത്യ സഖ്യ പോരാട്ടങ്ങള്‍ക്ക് കരുത്ത് പകരും. 

Eng­lish Sum­ma­ry: Land scam case: Hemand Soren grant­ed bail

You may also like this video

Exit mobile version