Site iconSite icon Janayugom Online

ഭൂനികുതി: ലോകായുക്ത ഉത്തരവിന് സ്റ്റേ

റവന്യു ഭൂരേഖയിൽ മാറ്റം വരുത്തി നികുതി സ്വീകരിക്കണമെന്ന കേരളാ ലോകായുക്ത ഉത്തരവു ശരിവച്ച ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഭൂരേഖകളിൽ മാറ്റം വരുത്തി നികുതി സ്വീകരിക്കണമെന്ന് ഉത്തരവിടാന്‍ ലോകായുക്തയ്ക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ വിക്രം നാഥ്, ദിപാങ്കർ ദത്ത എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിച്ചത്. 

റീ സർവേ അടിസ്ഥാനമാക്കി പുറമ്പോക്ക് ഭൂമിയെന്ന് സർക്കാർ അവകാശപ്പെടുന്ന തിരുവനന്തപുരം വർക്കല വില്ലേജിലെ ഭൂമി ഭൂരേഖകളിൽ മാറ്റം വരുത്തി നികുതി സ്വീകരിക്കാനാണ് ലോകായുക്ത ഉത്തരവായത്. ഈ ഉത്തരവ് ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തു. ലോകായുക്തയ്ക്ക് ഇത്തരമൊരു ഉത്തരവിറക്കാൻ അധികാരമില്ലെന്നായിരുന്നു ഇക്കാര്യത്തിൽ സർക്കാർ വാദം. സംസ്ഥാന സർക്കാരിന്റെ ഹർജി പരിഗണിച്ച സുപ്രീം കോടതി എതിർ കക്ഷികൾക്ക് നോട്ടീസയയ്ക്കാനും ഉത്തരവായി. 

Eng­lish Sum­ma­ry: Land tax: stay on Lokayuk­ta order

You may also like this video

Exit mobile version