Site icon Janayugom Online

കണ്ണൂരില്‍ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ നിന്ന് കുഴിബോംബുകള്‍ കണ്ടെത്തി

Mine

കണ്ണൂര്‍ പാനൂരിലെ മൊകേരി കുനുമ്മലില്‍ നിന്ന് നാല് നാടന്‍ ബോംബുകള്‍ കണ്ടെത്തി. ആൾപാർപ്പില്ലാത്ത വീട്ടിൽ നിന്നാണ് കുഴിബോംബുകള്‍ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.

അബ്ദുൾ സമദ് എന്നയാളുടെ വീടിന്‍റെ അടുക്കളയുടെ ടെറസ്സില്‍ പ്ലാസ്റ്റിക് സഞ്ചിയില്‍ സൂക്ഷിച്ച നിലയില്‍ ആയിരുന്നു ബോംബുകള്‍. ഒഴിഞ്ഞ ഐസ് ക്രീം ബോള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചവയാണ് പിടികൂടിയ ബോംബുകള്‍. സ്ഥലത്തു നിന്നും ചണ നൂലുകള്‍, വെടിമരുന്നിന്‍റെ തിരി എന്നിവയും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Eng­lish Sum­ma­ry: Land­mines were found in an unoc­cu­pied house in Kannur

You may like this video also

Exit mobile version