Site iconSite icon Janayugom Online

ചിറ്റാറില്‍ മണ്ണിടിച്ചില്‍; മൂഴിയാര്‍ ഡാം തുറന്നു

moozhiyarmoozhiyar

പത്തനംതിട്ടയുടെ കിഴക്കന്‍ വനമേഖലയില്‍ വീണ്ടും കനത്ത മഴ പെയ്യുന്നു. തുടര്‍ന്ന് പത്തനംതിട്ട ചിറ്റാറില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. മഴ ശക്തമായി തുടരുന്നതിനാല്‍ മൂഴിയാര്‍ ഡാം തുറന്നു. സീതത്തോട് ഫയര്‍ഫോഴ്സ് എത്തി മണ്ണ് നീക്കം ചെയ്യുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ഗുരുനാഥന്‍ ഭാഗത്ത് വലിയ വെള്ളപ്പാച്ചിലുണ്ടായി. സീതക്കുഴിയില്‍ മണ്ണിടിച്ചിലുമുണ്ടായതോടെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Land­slides in Chit­tar; Moozhi­yar Dam opened

You may also like this video

Exit mobile version