ഇടുക്കി വെള്ളത്തൂവല്‍ ശല്യാംപാറയിലെ ഉരുള്‍പൊട്ടലില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് ഉരുള്‍പൊട്ടിയത്. വള്ളിമുഠത്തില്‍ പങ്കജാക്ഷി ബോസിന്റെ വീട് പൂര്‍ണമായും വല്ലനാട്ട് രവീന്ദ്രന്റെ വീട് ഭാഗികമായും തകര്‍ന്നു. സംഭവസമയത്ത് ഇവര്‍ വീട്ടിലുണ്ടായിരുന്നില്ല.
പ്രദേശത്തെ 12 വീടുകള്‍ അപകട ഭീഷണിയിലാണ്.
ഉരുള്‍പൊട്ടലില്‍ കല്ലാര്കുട്ടിവെള്ളത്തൂവല് റോഡില്‍ ഗതാഗതം തടസപ്പെട്ടെങ്കിലും, രാവിലെ 8 മണിയോടെ നാട്ടുകാരുടെ സഹായത്തോടെ മണ്ണ് നീക്കം ചെയ്ത് പുനരാരംഭിച്ചു. റോഡില്‍ പാര്‍ക്കു ചെയ്തിരുന്ന 8 ബൈക്കുകള്‍ക്ക് കേടുപാടുണ്ടായി.
English summary; Landslides in Idukki; Two houses were destroyed
You may also like this video;