കോൺഗ്രസിലെ യുവനേതാക്കളുടെ മുഖഭാഷ ധാർഷ്‌ട്യത്തിന്റേതാണെന്ന് കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ വി തോമസ്. അവരിൽ പലരും അഭിപ്രായം പറയുന്നത് ധാർഷ്‌ട്യത്തോടെയാണ്. എളിമ കൂടുമ്പോഴാണ് വലിപ്പംകൂടുന്നതെന്ന് അവർ മനസ്സിലാക്കണമെന്നും കെ വി തോമസ് പറഞ്ഞു.മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച മഹാത്മാഗാന്ധിയുടെ 75 –-ാം രക്തസാക്ഷിത്വ വാർഷികാചരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പാർലമെന്റിൽ പ്രതിപക്ഷ നേതാവായിരുന്ന എ കെ ജിയുടെ പ്രസംഗം കേൾക്കാൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഏറെ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. എ കെ ജിയുടെ പ്രസംഗം മനസ്സിലാകുമോ എന്ന് ചോദിച്ചവരോട് നെഹ്റു പറഞ്ഞത് എ കെ ജിയുടെ ഭാഷ ജനങ്ങളുടെ ഭാഷയാണെന്നാണ്. വികസനം ജനങ്ങൾക്കുവേണ്ടിയാണ്.എതിർപ്പുകൾ മാറ്റിവച്ച് വികസനത്തിനായി എല്ലാവരും കൈകോർക്കണം.
ഞാൻ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ കെ റെയിൽ പദ്ധതി നടപ്പാക്കുമായിരുന്നു. തർക്കങ്ങൾ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് പറഞ്ഞുതീർക്കുകയാണ് വേണ്ടത്. അവിടെയാണ് മഹാത്മാഗാന്ധി തെളിച്ച വെളിച്ചം കൂടുതൽ പ്രകാശിതമാകുന്നതെന്നും കെ വി തോമസ് പറഞ്ഞു.
English Summary:Language of Arrogance for Congress Youth Leaders: KV Thomas
You may also like this video: