Site iconSite icon Janayugom Online

‘നിർമ്മിത ബുദ്ധിയുടെ കാലത്തെ ഭാഷാ സാങ്കേതിക വിദ്യ’; ജനയുഗം ലേഖനം കാലിക്കറ്റ് സർവകലാശാല പാഠ്യ പദ്ധതിയിൽ

നിർമ്മിത ബുദ്ധിയെ കുറിച്ച് 2019ലെ ജനയുഗം ഓണപതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനം കാലിക്കറ്റ് സർവകലാശാല പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി.
‘നിർമ്മിത ബുദ്ധിയുടെ കാലത്തെ ഭാഷാ സാങ്കേതിക വിദ്യ’ എന്ന തലകെട്ടിൽ കാവ്യ മനോഹർ എഴുതിയ ലേഖനമാണ് ഒന്നാം വർഷ സയൻസ് വിഭാഗം വിദ്യാർത്ഥികളുടെ പാഠ്യ പദ്ധതിയിൽ ഈ വർഷം ഉൾപ്പെടുത്തിയത്. 

ഭാഷയുടെ ഉപയോഗത്തെ സാങ്കേതിക വിദ്യ വളരെയധികം സ്വാധീനിക്കുന്നുണ്ടെന്ന് ലേഖനത്തിൽ പറയുന്നു . കയ്യിലൊതുങ്ങുന്ന കംപ്യുട്ടിങ് ഉപകരണങ്ങൾ നിത്യജീവിതത്തിന്റെ ഭാഗമായി മാറി. അപ്പോൾ മനുഷ്യരോടെന്നപോലെ അവയോടും സംവദിക്കേണ്ട ആവശ്യം വർധിക്കുന്നുവെന്നും വിവരിക്കുന്ന ലേഖനത്തിൽ നിർമ്മിത ബുദ്ധിയുടെ ഭാഗമായ ആമസോണിന്റെ അലക്സയുടെ സേവനത്തെ പറ്റിയും പ്രതിപാദിക്കുന്നുണ്ട് . 

Exit mobile version