Site iconSite icon Janayugom Online

എല്ലാ വിദ്യാർത്ഥികൾക്കും ലാപ്‌ടോപ്പ് ; വ്യാജ സന്ദേശങ്ങളിൽ കുടുങ്ങരുതെന്ന് വിദ്യാഭ്യാസമന്ത്രി

വ്യാജ സന്ദേശങ്ങളിൽ കുടുങ്ങരുതെന്ന മുന്നറിയിപ്പുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. എല്ലാ വിദ്യാര്‍ത്ഥികൾക്കും സൗജന്യ ലാപ്ടോപ്പ് എന്ന് അറിയിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ അപേക്ഷകരുടെ പേരു വിവരങ്ങൾ അടക്കം ശേഖരിച്ചുകൊണ്ടാണ് സൈബർ തട്ടിപ്പ് നടക്കുന്നതെന്നും മന്ത്രി അറിയിച്ചു. വാട്സ് ആപ്പ് സന്ദേശം വഴിയാണ് ജനങ്ങളിലേക്ക് ലിങ്ക് എത്തുന്നത്. പൊതുജനങ്ങൾ തട്ടിപ്പിന് ഇരയാകുന്നത് തടയാൻ നടപടികൾ കൈക്കൊള്ളാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡിജിപിക്ക് പരാതി നൽകിയതായും സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെ അദ്ദേഹം അറിയിച്ചു.

Exit mobile version