ഒരു ചുവട്ടിൽ വിളഞ്ഞ ഭീമൻ കാച്ചിൽ കൗതുകമാകുന്നു. ചെല്ലാർകോവിൽ ചക്കിട്ടയിൽ ഷോജി മാത്യുവിന്റെ കൃഷിയിടത്തിലാണ് 85 കിലോ തൂക്കമുള്ള കാച്ചിൽ വിളഞ്ഞത്. പാതി മടങ്ങിയ കൈപ്പത്തിയുടെ ആകൃതിയിലുള്ള കാച്ചിൽ രൂപം കൊണ്ടും വിത്യസ്ഥമാകുന്നു. നാല് ദിവസത്തെ പരിശ്രമത്തിന്റെ ഒടുവിലാണ് വലിയ കാച്ചിൽ മണ്ണിനടിയിൽ നിന്നും പുറത്തെടുത്തത്. കർഷകനായ ഷോജി മാത്യു ഭക്ഷണ ആവശ്യത്തിനാണ് പറമ്പിൽ നിന്നും ഒരു ചുവട് കാച്ചിൽ പറിച്ചെടുക്കാൻ ഇറങ്ങിയത്.
കൃഷിയിടത്തിലെ ഈട്ടിമരത്തിന് ചുവട്ടിൽ നട്ടിരുന്ന കാച്ചിലിന്റെ അസാധാരന്ന വലിപ്പം കൊണ്ട് മറ്റാളുകളുടെ സഹായത്തോടുകൂടിയാണ് കാച്ചിൽ പൂർണ്ണമായും വെളിയിലെടുത്തത്. ഒറ്റ ചുവട്ടിൽ തന്നെ മൂന്നടിയിൽ അധികം നീളത്തിൽ മൂന്ന് കാച്ചിലുകളാണ് ഉണ്ടായിരുന്നത്. കാര്യമായ വളപ്രയോഗം ഒന്നും നടത്താതെ തന്നെയാണ് ഇത്രയും വലുപ്പത്തിൽ ഭീമൻ കാച്ചിൽ വിളഞ്ഞത്.