Site iconSite icon Janayugom Online

ജമ്മു കശ്മീരിൽ ലഷ്ക്കർ ഭീകരൻ പിടിയിൽ

ജമ്മു കശ്മീരിലെ ബാരമുള്ളയിൽ ലഷ്ക്കറെ ത്വയ്യിബ ഭീകരൻ പിടിയിൽ. അജാജ് അഹമ്മദ് ബീറിനെയാണ് നാഷ്ണൽ റൈഫിൾസിന്റെയും ജമ്മു കശ്മീർ പൊലീസിന്റെയും സംയുക്ത നീക്കത്തിലൂടെ പിടികൂടിയത്.

ഇയാളിൽ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു. ലഷ്ക്കറെ ത്വയ്യിബയുമായി ഇയാൾക്ക് സജീവ ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ യുഎപിഎ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു.

Eng­lish summary;Lashkar-e-Taiba ter­ror­ist arrest­ed in Jam­mu and Kashmir

You may also like this video;

Exit mobile version