Site icon Janayugom Online

ജമ്മു കശ്മീരിൽ ലഷ്കർ ഇ ത്വയ്ബ ഭീകരൻ അറസ്റ്റിൽ

ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിൽ നിന്നും ലഷ്കർ ഇ ത്വയ്ബ ഭീകരൻ പിടിയിൽ. ഭീകരനെ അറസ്റ്റ് ചെയ്തതായും കൈവശമുണ്ടായിരുന്ന ആയുധങ്ങൾ പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു. കരസേനയും സെന്‍ട്രല്‍ റിസര്‍വ് പൊലീസ് സേനയും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് ഭീകരൻ പിടിയിലാകുന്നത്.

ബുദ്ഗാമിലെ പോഷ്കർ മേഖലയിൽ ഭീകരരുടെ കടന്നുക്കയറ്റത്തെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന തിരച്ചിൽ നടത്തുകയായിരുന്നു. സെൻട്രൽ കശ്മീരിലെ ബുദ്ഗാമിലെ പെത്സാനിഗാം ബീർവയിൽ താമസിക്കുന്ന അബ് ഹമീദ് നാഥാണ് അറസ്റ്റിലായത്.
ഇയാളുടെ പക്കൽ നിന്നും ഒരു പിസ്റ്റൾ, ഒരു മാഗസിൻ, അഞ്ച് പിസ്റ്റൾ ബുളളറ്റുകൾ, ഒരു ചൈനീസ് ഗ്രനേഡ് ഉൾപ്പെടെയുളളവ കണ്ടെടുത്തതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

eng­lish sum­ma­ry; Lashkar-e-Tai­ba ter­ror­ist arrest­ed in Jam­mu and Kashmir

you may also like this video;

Exit mobile version