Site icon Janayugom Online

അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എയര്‍ ഇന്ത്യയുടെ അവസാന യാത്രാ വിമാനം പുറപ്പെട്ടു

അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എയര്‍ ഇന്ത്യയുടെ അവസാന യാത്രാ വിമാനവും പുറപ്പെട്ടു. എഐ-244 വിമാനമാണ് കാബൂളില്‍ നിന്ന് പുറപ്പെട്ടത്. 126 യാത്രക്കാരാണുള്ളത്. കാബൂളില്‍ താലിബാന്‍ പ്രവേശിച്ചതോടെയാണ് എയര്‍ ഇന്ത്യ അവസാന സര്‍വീസ് നടത്തിയത്. രാത്രിയോടെ ഡല്‍ഹിയിലെത്തും. അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇനി വിമാന സര്‍വീസ് ഉണ്ടാകുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.

അതേസമയം, അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടു. അഫ്ഗാൻ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ വാർത്ത സ്ഥിരീകരിച്ചു. വൈസ് പ്രസിഡന്റ് അമിറുള്ള സാലെയും പലായനം ചെയ്തു. എവിടേയക്കാണ് ഇവർ രക്ഷപ്പെട്ടതെന്ന് സംബന്ധിച്ച് വിവരങ്ങൾ ലഭ്യമല്ല. കാബൂൾ എല്ലാ വശത്ത് നിന്നും വളയപ്പെട്ടതോടെ  താലിബാന് മുന്നില്‍ കീഴടങ്ങാന്‍ അഫ്ഗാൻ സർക്കാർ നിർബന്ധിതരാകുകയായിരുന്നു.

You may also like this video:

Exit mobile version