സംസ്ഥാനത്ത് പുതിയ 503 ബസ് റൂട്ടുകൾക്ക് അനുമതി. ഗതാഗത കമ്മിഷണർ സമർപ്പിച്ച ‘കേരള പബ്ലിക് ട്രാൻസ്പോർട്ട് അർബൻ ‑റൂറൽ ഇന്റഗ്രേഷൻ ആന്റ് ലാസ്റ്റ് മൈൽ കണക്ടിവിറ്റി’ പദ്ധതിപ്രകാരമാണ് റൂട്ടുകൾ അനുവദിച്ച് മോട്ടോർവാഹന വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്. നഗര‑ഗ്രാമ പ്രദേശങ്ങളിലെ പൊതുഗതാഗത സൗകര്യങ്ങളുടെ കുറവ് പരിഹരിക്കാനും ‘ലാസ്റ്റ് മൈൽ കണക്ടിവിറ്റി’ ഉറപ്പാക്കാനുമാണ് പുതിയ റൂട്ടുകള്‍ക്ക് അനുമതി. നിയമസഭാംഗങ്ങൾ, തദ്ദേശസ്വയംഭരണ പ്രതിനിധികൾ, വിദ്യാർഥികൾ, സന്നദ്ധ സംഘടനകൾ, റെസിഡന്റ്സ് അസോസിയേഷനുകൾ, മറ്റ് ബന്ധപ്പെട്ട കക്ഷികൾ എന്നിവരിൽനിന്നു ലഭിച്ച നിവേദനങ്ങൾ പരിഗണിച്ചാണ് റൂട്ടുകള്‍ നിശ്ചയിച്ചത്. റൂട്ടുകളിൽ മാറ്റംവരുത്താൻ സർക്കാരിന് അധികാരമുണ്ട്.
ലാസ്റ്റ് മൈൽ കണക്ടിവിറ്റി; സംസ്ഥാനത്ത് പുതിയ 503 ബസ് റൂട്ടുകൾ കൂടി

