25 February 2026, Wednesday

Related news

February 25, 2026
February 23, 2026
February 23, 2026
February 21, 2026
February 20, 2026
February 16, 2026
February 15, 2026
February 14, 2026
February 12, 2026
February 9, 2026

ലാസ്റ്റ് മൈൽ കണക്ടിവിറ്റി; സംസ്ഥാനത്ത് പുതിയ 503 ബസ് റൂട്ടുകൾ കൂടി

Janayugom Webdesk
തിരുവനന്തപുരം
February 25, 2026 4:37 pm

സംസ്ഥാനത്ത് പുതിയ 503 ബസ് റൂട്ടുകൾക്ക് അനുമതി. ഗതാഗത കമ്മിഷണർ സമർപ്പിച്ച ‘കേരള പബ്ലിക് ട്രാൻസ്പോർട്ട് അർബൻ ‑റൂറൽ ഇന്റഗ്രേഷൻ ആന്റ് ലാസ്റ്റ് മൈൽ കണക്ടിവിറ്റി’ പദ്ധതിപ്രകാരമാണ് റൂട്ടുകൾ അനുവദിച്ച് മോട്ടോർവാഹന വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്. നഗര‑ഗ്രാമ പ്രദേശങ്ങളിലെ പൊതുഗതാഗത സൗകര്യങ്ങളുടെ കുറവ് പരിഹരിക്കാനും ‘ലാസ്റ്റ് മൈൽ കണക്ടിവിറ്റി’ ഉറപ്പാക്കാനുമാണ് പുതിയ റൂട്ടുകള്‍ക്ക് അനുമതി. നിയമസഭാംഗങ്ങൾ, തദ്ദേശസ്വയംഭരണ പ്രതിനിധികൾ, വിദ്യാർഥികൾ, സന്നദ്ധ സംഘടനകൾ, റെസിഡന്റ്സ് അസോസിയേഷനുകൾ, മറ്റ് ബന്ധപ്പെട്ട കക്ഷികൾ എന്നിവരിൽനിന്നു ലഭിച്ച നിവേദനങ്ങൾ പരിഗണിച്ചാണ് റൂട്ടുകള്‍ നിശ്ചയിച്ചത്. റൂട്ടുകളിൽ മാറ്റംവരുത്താൻ സർക്കാരിന് അധികാരമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.