Site iconSite icon Janayugom Online

ഖലിസ്ഥാൻ നേതാവ് സുഖ ദുൻകാന്റെ കൊലപാതകം: ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്ണോയ് ഗ്യാങ്

ഖലിസ്ഥാൻ വിഘടനവാദി നേതാവ് സുഖ് ദൂൽ സിങിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്ണോയ് ​ഗ്യാങ്. സംഘാം​ഗങ്ങൾ ഫേസ്ബുക് പോസ്റ്റിലൂടെയാണ് കൊലപാതകത്തിന്റെ ഇക്കാര്യം അറിയിച്ചത്. നിലവിൽ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായി അഹമ്മദാബാദിലെ ജയിലിൽ കഴിയുകയാണ് സംഘത്തിന്റെ തലവൻ ലോറൻസ് ബിഷ്ണോയ്.

കോൺ​ഗ്രസ് നേതാവും ​ഗായകനുമായ സിദ്ദു മൂസെവാല വധകേസിലും ബിഷ്ണോയ് പ്രധാന പ്രതിയാണ്. കാനഡയിൽ ഖാലിസ്ഥാൻവാദി സംഘത്തിന്റെ നേതാവാണ് സുഖ് ദുൻകെ എന്നറിയപ്പെടുന്ന സുഖ്ദൂൽ സിങ്. വ്യാജ പാസ്പോർട്ടിൽ കാന‍ഡയിലേക്ക് കടന്ന സുഖ ദുൻകെ എന്ന സുഖ് ദൂൽ സിങ് കാനഡയിലെ വിന്നിപെഗിൽ നടന്ന ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. ഇന്ത്യയിൽ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. 2017ലാണ് സുഖ ദുൻക വ്യാജരേഖ ഉപയോ​ഗിച്ച് കാനഡയിലേക്ക് കടന്നത്. എൻഐഎയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലും ഇയാളുണ്ട്.

Eng­lish Sum­ma­ry: Lawrence Bish­noi gang claims respon­si­bil­i­ty for ter­ror­ist Sukhdool Singh’s killing in Canada
You may also like this video

Exit mobile version