എല്‍ദോസ് എംഎല്‍എയ്‌ക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ അഭിഭാഷകര്‍ക്കെതിരെ കേസെടുത്തതില്‍ അഭിഭാഷകരുടെ സമരം. ഹൈക്കോടതിയില്‍ നടന്ന പ്രതിഷേധത്തില്‍ കോടതി നടപടികള്‍ തടസപ്പെട്ടു. അഭിഭാഷകര്‍ ബഹിഷ്‌കരണ സമരം പ്രഖ്യാപിച്ചതോടെ ഹൈക്കോടതി നടപടികള്‍ തടസപ്പെട്ടത്. തുടര്‍ന്ന് വിവിധ കേസുകളില്‍ അഭിഭാഷകര്‍ കോടതിയില്‍ ഹാജരാകാത്തതിനാല്‍ ഇന്നു പരിഗണിക്കേണ്ട കേസുകള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി.
എല്‍ദോസ് എംഎല്‍എയ്‌ക്കെതിരായ കേസ് വക്കീല്‍ ഓഫീസില്‍വച്ച് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിലാണ് അഭിഭാഷകര്‍ക്കെതിരെ കേസെടുത്തത്. വഞ്ചിയൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അഭിഭാഷകരെ പ്രതി ചേര്‍ത്തത്. അഡ്വ.അലക്‌സ്, അഡ്വ.സുധീര്‍, അഡ്വ.ജോസ് എന്നിവരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
English summary; Lawyers strike; The High Court proceedings were adjourned
You may also like this video;