9 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 6, 2024
November 28, 2024
November 26, 2024
November 21, 2024
November 15, 2024
November 14, 2024
November 12, 2024
November 9, 2024
November 7, 2024
November 6, 2024

അഭിഭാഷകരുടെ സമരം; ഹൈക്കോടതി നടപടികള്‍ തടസപ്പെട്ടു

Janayugom Webdesk
കൊച്ചി
October 31, 2022 12:46 pm

എല്‍ദോസ് എംഎല്‍എയ്‌ക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ അഭിഭാഷകര്‍ക്കെതിരെ കേസെടുത്തതില്‍ അഭിഭാഷകരുടെ സമരം. ഹൈക്കോടതിയില്‍ നടന്ന പ്രതിഷേധത്തില്‍ കോടതി നടപടികള്‍ തടസപ്പെട്ടു. അഭിഭാഷകര്‍ ബഹിഷ്‌കരണ സമരം പ്രഖ്യാപിച്ചതോടെ ഹൈക്കോടതി നടപടികള്‍ തടസപ്പെട്ടത്. തുടര്‍ന്ന് വിവിധ കേസുകളില്‍ അഭിഭാഷകര്‍ കോടതിയില്‍ ഹാജരാകാത്തതിനാല്‍ ഇന്നു പരിഗണിക്കേണ്ട കേസുകള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി.

എല്‍ദോസ് എംഎല്‍എയ്‌ക്കെതിരായ കേസ് വക്കീല്‍ ഓഫീസില്‍വച്ച് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിലാണ് അഭിഭാഷകര്‍ക്കെതിരെ കേസെടുത്തത്. വഞ്ചിയൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അഭിഭാഷകരെ പ്രതി ചേര്‍ത്തത്. അഡ്വ.അലക്‌സ്, അഡ്വ.സുധീര്‍, അഡ്വ.ജോസ് എന്നിവരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Eng­lish sum­ma­ry; Lawyers strike; The High Court pro­ceed­ings were adjourned

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.