Site icon Janayugom Online

യുഡിഎഫിന്റെ മുന്ന് സിറ്റിങ് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു

സംസ്ഥാനത്തെ17 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ മുന്ന് സിറ്റിംങ് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. കൊല്ലം ജില്ലിയിലെ തെന്മല പഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ ഒറ്റക്കല്‍, ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിലെ 13ന്നാം വാര്‍ഡായ കോടമ്പനാടി, പാലക്കാട് ജില്ലയിലെ പൂക്കോട്ട്കാവ് പഞ്ചായത്തിലെ ഏഴാം വാര്‍ഡായ താനിക്കുന്ന് എന്നീ വാര്‍ഡുകളാണ് എല്‍ഡിഎഫ് യുഡിഎഫില്‍ നിന്നും പിടിച്ചെടുത്ത് വെന്നിക്കൊടി പാറിച്ചത്.

കൊല്ലം ജില്ലയിൽ തെന്മല പഞ്ചായത്തിലെ ഒറ്റക്കൽ അഞ്ചാം വാർഡിൽ എൽഡിഎഫ്‌ സ്ഥാനാർഥി എസ് അനുപമയാണ് വിജയിച്ചത്. യുഡിഎഫ് അംഗമായിരുന്ന ചന്ദ്രിക സെബാസ്റ്റ്യന്റെ നിര്യാണത്തെ തുടർന്നാണ്‌ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിലെ 13-ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി എൻ പി രാജൻ 197 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയച്ചത്.

നിലവിലെ പഞ്ചായത്ത് അംഗമായിരുന്ന കോൺഗ്രസിലെ കെ ടി വിശാഖ് വിദേശത്ത് പോയതിനെ തുടർന്ന് സ്ഥിരമായി പഞ്ചായത്ത് കമ്മറ്റികളിൽ പങ്കെടുക്കാത്തതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഉപ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 15. അംഗങ്ങളുള്ള ഭരണസമിതി എൽ ഡി എഫ് ഭരിക്കുന്നത്.

പാലക്കാട് പൂക്കോട്ടുകാവ് പഞ്ചായത്തിലെ ഏഴാം വാർഡ് താനിക്കുന്ന് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി പി മനോജ്‌ 303 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കഴിഞ്ഞ തവണ യുഡിഎഫ് വിജയിച്ച വാർഡാണ് പിടിച്ചെടുത്തത്. ഇതോടെ 13 വാർഡുകളുള്ള പൂക്കോട്ടുകാവ് പഞ്ചായത്തിൽ എൽഡിഎഫ് 9 , യുഡിഎഫ് 4 എന്നിങ്ങനെയാണ് കക്ഷിനില

Eng­lish Summary:
LDF cap­tures UDF’s pre­vi­ous sit­ting seats in by-polls to local wards

You may also like this video:

Exit mobile version