Site iconSite icon Janayugom Online

തരൂരിന്റെ നിലപാട് വസ്തുതാപരമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

സംസ്ഥാനത്തിന്റെ വ്യവസായ അന്തരീക്ഷത്തെ പ്രകീര്‍ത്തിച്ച ശശിതൂരൂര്‍എംപിയുടെ നിലപാട് വസ്തുതാപരമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസില്‍ പ്രസിദ്ധീകരിച്ച ലേഖനം കണക്കുകള്‍ ബോധ്യപ്പെട്ട ശേഷം തരൂര്‍ എഴുതിയതാണെന്നും കോണ്‍ഗ്രസ് ഇത് അംഗീകരിക്കാന്‍ തയ്യാറല്ലെന്നും ടിപി കൂട്ടിച്ചേര്‍ത്തു .കേരളം അഭൂതപൂർവ്വമായ വികസനം കൈവരിക്കുകയാണ്. കേരളം ചെറുകിട സംരംഭങ്ങളെ വളർത്തുന്ന സാഹചര്യത്തിലാണ് തരൂരിന്റെ പ്രതികരണം.

കണക്കുകൾ ബോധ്യപ്പെട്ട ശേഷമാണ് തരൂർ ലേഖനം എഴുതിയത്. എന്നാൽ ഇത്‌ അംഗീകരിക്കാൻ തയ്യാറാവാത്ത കോൺഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ടി പി രാമകൃഷ്‌ണൻ വ്യക്തമാക്കി.പ്രതിപക്ഷ നേതാവ് വികസന കാര്യത്തിൽ അദ്ദേഹത്തിന്റെ ഉത്തരവാദിത്വം നിർവ്വഹിക്കുന്നില്ലെന്നും ടി പി രാമകൃഷ്‌ണൻ കുറ്റപ്പെടുത്തി. യാഥാർത്ഥ്യങ്ങളെ പ്രതിപക്ഷം അംഗീകരിക്കാൻ തയ്യാറാവുന്നില്ലെന്ന് വിമർശിച്ച അദ്ദേഹം തരൂരിന്റെ നിലപാട് ശരിയാണെന്നും അത് ജനങ്ങൾ തിരിച്ചറിയണമെന്നും കൂട്ടിച്ചേർത്തു.വ്യവസായ മേഖലയിലെ കേരളത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വളർച്ചയെയാണ് കോൺഗ്രസ്‌ പ്രവർത്തകസമിതിയംഗം ശശി തരൂർ എംപി ലേഖനത്തിലൂടെ പ്രകീർത്തിച്ചത്.

സ്റ്റാർട്ടപ്പ്‌ രംഗത്തുണ്ടായ അഭൂതപൂർവമായ വളർച്ച, വ്യവസായ അന്തരീക്ഷം അത്യന്തം അനുകൂലമാക്കിയ ഈസ്‌ ഓഫ്‌ ഡൂയിങ്‌ ബിസിനസ്‌ പട്ടികയിലെ ഒന്നാംസ്ഥാനം, ചുവപ്പുനാട മുറിച്ചുമാറ്റി വ്യവസായ സാഹചര്യമൊരുക്കൽ എന്നിവ തരൂർ ചൂണ്ടിക്കാട്ടി. ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിൽ വെള്ളിയാഴ്‌ച പ്രസിദ്ധീകരിച്ച ചെയ്‌ഞ്ചിങ്‌ കേരള: ലംബറിങ്‌ ജംബോ ടു എ ലൈത് ടൈഗർ’ എന്ന ലേഖനത്തിലാണ്‌ കണക്കുകൾ ഉദ്ധരിച്ച്‌ പിണറായി വിജയൻ സർക്കാരിന്റെ കാലത്തെ വ്യവസായ കുതിച്ചുചാട്ടം തരൂർ വിവരിച്ചത്‌.ശശി തരൂരിന്റെ നിലപാടിനെതിരെ കോൺഗ്രസ്‌ നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇതിന്‌ പിന്നാലെ കോൺഗ്രസ്‌ നേതാക്കളെ തള്ളി ലേഖനത്തില്‍ ഉറച്ചുതന്നെ നിൽക്കുകയാണെന്ന്‌ തരൂര്‍ അറിയിക്കുകയും ചെയ്തു. താന്‍ എഴുതിയ ലേഖനത്തില്‍ ഒരു തെറ്റും കാണുന്നില്ലെന്നും വിമര്‍ശിക്കുന്നവര്‍ അത് കാണിച്ചു തരട്ടെയെന്നും തരൂർ മാധ്യമങ്ങളോട് പറഞ്ഞു. 

Exit mobile version