Site iconSite icon Janayugom Online

ഇസ്രായേൽ ആക്രമണങ്ങൾക്കെതിരെ എൽഡിഎഫ് ധർണ

ഖത്തറിനെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമങ്ങളിലും അമേരിക്കൻ സാമ്രാജ്യത്വ നിലപാടുകൾക്കുമെതിരെ എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി തൊടുപുഴയിൽ ധര്‍ണ നടത്തി. മങ്ങാട്ടുകവലയില്‍ എം എം മണി എംഎല്‍എ ഉദ്ഘാടനംചെയ്തു. സിപിഐ തൊടുപുഴ മണ്ഡലം സെക്രട്ടറി വി ആർ പ്രമോദ് അധ്യക്ഷത വഹിച്ചു.
ഇസ്രയേല്‍ ആക്രമിക്കുന്ന ഏഴാമത്തെ രാജ്യമാണ് ഖത്തര്‍. അമേരിക്കന്‍ പിന്തുണയോടെയും ഇന്ത്യയുടെ മൗനാനുവാദത്തോടെയുമാണ് മറ്റ് രാജ്യങ്ങള്‍ക്കെതിരെ ആക്രമണം അഴിച്ചുവിടുന്നത്. ഗാസയില്‍ പതിനായിരക്കണക്കിന് കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊന്ന് വംശഹത്യ നടത്തുന്ന ഇസ്രയേല്‍ ഏതുരാജ്യത്തിനുമേലും കടന്നുകയറുന്ന സ്ഥിതിയാണുള്ളത്. 

ക്രൂരമായ ഇസ്രയേല്‍ അധിനിവേശത്തിനെതിരെ ലോകത്തെല്ലായിടത്തും പ്രതിഷേധം ഉയരുകയാണ്. യുദ്ധോപകരണങ്ങള്‍ വിറ്റഴിക്കാനും സാമ്രാജ്യത്വ അധീശത്വം അരക്കിട്ടുറപ്പിക്കാനും അമേരിക്ക യുദ്ധവെറിയന്‍മാര്‍ക്ക് ഊര്‍ജം പകരുന്നു. ലക്ഷക്കണക്കിന് മലയാളികള്‍ അധിവസിക്കുന്ന ഖത്തറിനെതിരായുള്ള ആക്രമണം ഒറ്റപ്പെട്ടതായി കാണാനാവില്ല. അമേരിക്കയും ഇസ്രയേലും നടത്തുന്ന സൈനികാക്രമണങ്ങള്‍ക്കെതിരെ ഇടതുപക്ഷം രാജ്യത്താകെ പ്രക്ഷോഭങ്ങൾ നടത്തുകയാണ്. ഇതിന്റെ ഭാഗമായാണ് ജില്ലയിലും ധർണ സംഘടിപ്പിച്ചത്. എല്‍ഡിഎഫ് നേതാക്കളായ മുഹമ്മദ് ഫൈസൽ, വി വി മത്തായി, ടി ആർ സോമൻ, ലിനു ജോസ്, ടി കെ ശിവൻനായര്‍, പി പി സുമേഷ്, ജോർജ് അഗസ്റ്റിൻ, അനിൽ കൂവപ്ലാക്കൽ, പോൾസൺ മാത്യു, കെ എം ജബ്ബാർ, ജിമ്മി മറ്റത്തിപ്പാറ, അനില്‍ രാഘവൻ, ജോണ്‍ തോട്ടം തുടങ്ങിയവർ സംസാരിച്ചു. 

Exit mobile version