സംസ്ഥാനം ഭരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ നാടിന്റെ താത്പര്യത്തിനായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ .ഇവിടെ പ്രത്യേക താത്പര്യക്കാര്‍ ഉണ്ടാകാം.അവരെ ഗൗനിക്കാതെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും മുഖ്യന്ത്രി അഭിപ്രായപ്പെട്ടു .
തൃശൂരില്‍ നടന്ന പൊതു പരിപാടിയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.റ്റുള്ള നാട്ടിലെ മാധ്യമങ്ങള്‍ ആ നാടിന്റെ താല്‍പര്യത്തിനു വേണ്ടി നില്‍ക്കുന്നു.എന്നാല്‍ കേരളത്തിലെ മാധ്യമങ്ങള്‍ അങ്ങനെയാണോ നിലനില്‍ക്കുന്നതെന്ന് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ചോദിച്ചു.
എല്‍ഡിഎഫിന് എങ്ങനെയെങ്കിലും തകര്‍ക്കാം എന്നുള്ളതാണ് കേരളത്തിലെ മാധ്യമങ്ങള്‍ ചിന്തിക്കുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. മാധ്യമങ്ങള്‍ ചിലരെ വല്ലാതെ പൊക്കിക്കാണിക്കുന്ന അവസ്ഥ ഈയടുത്തുണ്ടായെന്നും ഇതിനൊക്കെ ആയുസ് തീരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു