Site iconSite icon Janayugom Online

എ, ഐ ഗ്രൂപ്പുകളുടെ വിലക്ക് ലംഘിച്ച് തരൂരിന് പിന്തുണയുമായി നേതാക്കള്‍

കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന്‍റെ പിന്തുണയോടെ രാജ്യസഭയിലെ പ്രതിപക്ഷനേതാവാ മല്ലികാര്‍ജ്ജുനഖര്‍ഗെ നാമനിര്‍ദ്ദേശപത്രികസമര്‍പ്പിക്കാന്‍ ധാരണയായിരിക്കെ ദിഗ് വിദയസിങ്ങ് പിന്മാറാന്‍ സാധ്യത ഏറുന്നു. എന്നാല്‍ മത്സരംഗത്ത് ഉറച്ചു നില്‍ക്കുകയാണ് തിരുവനന്തപുരം എംപികൂടിയായ ശശി തരൂര്‍. ഇന്ന് ഉച്ചയോടെയായിരിക്കും അദ്ദേഹം പത്രിക നൽകുക.

മത്സരിച്ചാൽ തരൂരിന് എത്രമാത്രം പിന്തുണ ലഭിക്കുമെന്നാണ് ഇനി ഉറ്റുനോക്കപ്പെടുന്നത്.തനിക്ക് വലിയ പിന്തുണ ലഭിക്കുന്നണ്ടെന്ന് തരൂർ അവകാശപ്പെടുമ്പോഴും സ്വന്തം സംസ്ഥാനമായ കേരളത്തിൽ നിന്നടക്കം തരൂരിനെതിരെ ചരടുവലികൾ ഉണ്ടെന്നാണ് റിപ്പോർട്ട്.മത്സരിക്കാനുള്ള ശശി തരൂരിന്റെ തീരുമാനത്തിനെതിരെ തുടക്കം മുതൽ കേരളത്തിൽ നിന്നുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു.പ്രതിപക്ഷ നേതാവായ വിഡി സതീശൻ, കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ, കെ. മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ് അടക്കമുള്ളവരായിരുന്നു സ്ഥാനാർത്ഥിത്വത്തെ എതിർത്തത്.

ഗാന്ധി കുടുംബം പിന്തുണയ്ക്കുന്ന സ്ഥാനാർത്ഥിയ്ക്കാവും തങ്ങളുടെ പിന്തുണ എന്നതായിരുന്നു നേതാക്കളിൽ പലരും വ്യക്തമാക്കിയത്. എന്നാൽ മത്സരം മുറുകവെ കേരളത്തിൽ നിന്നുള്ള ചിലർ ശശി തരൂരിന് അനുകൂലമായി രംഗത്തെത്തിയിട്ടുണ്ട്. തരൂരിനായുള്ള പത്രികയിൽ ചില നേതാക്കൾ ഒപ്പിട്ടതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇതോടെ നേതാക്കൾക്കെതിരെ ഗ്രൂപ്പ് നേതൃത്വവും രംഗത്തെത്തി കഴിഞ്ഞു.തരൂരിനെ പരസ്യമായി പിന്തുണയ്ക്കേണ്ടതില്ലെന്നതാണ് ഗ്രൂപ്പ് നേതാക്കൾ നൽകുന്ന നിർദ്ദേശം.

328 പേർക്കാണ് വോട്ട് ചെയ്യാനുള്ള അധികാരമുള്ളത്. തരൂരിനുള്ള ഒരു സെറ്റ് പത്രികയിൽ ഒപ്പ് വെക്കേണ്ടത് 10 കെ പി സി അംഗങ്ങളാണ്. എന്നാൽ ഇടപെടരുതെന്നാണ് ഗ്രൂപ്പുകൾ നൽകുന്ന മുന്നറിയിപ്പ്. അതേസമയം ഗ്രൂപ്പ് നിർദ്ദേശങ്ങൾ തള്ളി ചിലർ പത്രികയിൽ ഒപ്പിട്ടതായി വാർത്തകൾ ഉണ്ട്. എംകെ രാഘവൻ എംപി, എ ഗ്രൂപ്പ് നേതാക്കളായ തമ്പാനൂർ രവി, കെസി അബു എന്നിവരാണ് പത്രികയിൽ ഒപ്പിട്ടതെന്നാണ് സൂചന. ജിഎസ് ബാബു മാത്യു കുഴൽനാടൻ, യുവ നേതാവ് ശബരീനാഥ് എന്നിവരും തരൂരിന് അുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. അതേസമയം നേതാക്കൾ തരൂരിന് പിന്തുണ പ്രഖ്യാപിച്ചാൽ തന്നെ അത് വോട്ടായി മാറണമെന്ന് നിർബന്ധമില്ലെന്നാണ് മുതിർന്ന നേതാക്കളിൽ ചിലരുടെ പ്രതികരണം.

അതിനിടെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കാൻ പരമാവധി ശ്രമങ്ങൾ ഉണ്ടെന്നാണ് മുതിർന്ന നേതാക്കൾ സൂചിപ്പിക്കുന്നത്. ശശി തരൂർ മത്സരത്തിൽ നിന്നും പിൻമാറിയാൽ അദ്ദേഹത്തെ കോൺഗ്രസ് പ്രവർത്തക സമിതി അംഗമാക്കിയേക്കും. നേരത്തേ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ ഇത് സംബന്ധിച്ച് തരൂരിന് ഉറപ്പ് ലഭിച്ചതായി കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. മുന്‍ എന്‍എസ് യു നേതാവും, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളില്‍ ഒരാളുകൂടിയായ അബിന്‍വര്‍ക്കി കോടിയാട്ടും തരൂരിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചരിക്കുന്നത്. ചെന്നിത്തലയുമായി ഏറെ അടുപ്പമുളള യുവനേതാവ് കൂടിയാണ് അബിന്‍ വര്‍ക്കി

Eng­lish Summary:
Lead­ers sup­port­ed Tha­roor, break­ing the ban of A and I groups

You may also like this video: 

Exit mobile version