കഥകളി മേളത്തിലെ മുൻനിര കലാകാരൻ തിരുവാഴിയോട് കുറുവട്ടൂർ തേനേഴിത്തൊടി വീട്ടിൽ ബാലസുന്ദരൻ (കലാമണ്ഡലം ബാലസുന്ദരൻ–57) അന്തരിച്ചു. കലാമണ്ഡലം ചെണ്ട വിഭാഗം മുൻ മേധാവിയായിരുന്നു . വെള്ളി രാവിലെ ഒമ്പതിന് വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് മാങ്ങോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
മൃതദേഹം കുറുവട്ടൂരിലെ വസതിയിൽ ശനി രാവിലെ 10.30 വരെ പൊതുദർശനത്തിനുവയ്ക്കും. സംസ്കാരം പകൽ 11ന് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ. അച്ഛൻ: പരേതനായ അപ്പുക്കുട്ട തരകൻ. അമ്മ: ശാന്തകുമാരി. ഭാര്യ: ശുഭശ്രീ. മക്കൾ: അർജുൻ, അമൃത.