Site iconSite icon Janayugom Online

മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനെന്ന്; അധിക്ഷേപ പരാമർശവുമായി ലീഗ് നേതാവ് പിഎംഎ സലാം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പരാമർശവുമായി മുസ്ലിം ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടി പിഎംഎ സലാം. മുഖ്യമന്ത്രി പിണറായി വിജയൻ ആണും പെണ്ണും കെട്ടവനാണെന്നാണ് സലാമിന്റെ വിവാദ പരാമര്‍ശം. മലപ്പുറം വാഴക്കാട് പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനത്തിലാണ് സലാമിന്റെ പ്രസംഗം.

പിഎം ശ്രീ ഒപ്പിട്ടതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രസംഗത്തിലാണ് മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം. ‌മുൻപ് സ്ത്രീ-പുരുഷ തുല്യതയ്ക്കെതിരെയും പ്രസം​ഗിച്ച് വിവാ​ദത്തിലായിട്ടുണ്ട് സലാം.

Exit mobile version