Site icon Janayugom Online

കണ്ണൂരില്‍ കോണ്‍ഗ്രസുമായി ഇടഞ്ഞ് ലീഗ്

congress

കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനവുമായി ബന്ധപ്പെട്ട് ലീഗിന്റെ അകല്‍ച്ച കോണ്‍ഗ്രസിന് തലവേദനയാകുന്നു. മേയര്‍ സ്ഥാനം പങ്കിടുന്നതിനെച്ചൊല്ലി കഴിഞ്ഞ കുറച്ച് കാലമായി കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മില്‍ ഇടഞ്ഞുനില്‍ക്കുകയാണ്.
പ്രശ്നം പരിഹരിക്കാന്‍ നേതാക്കള്‍ ഇടപെട്ടെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. ഇതിന്റെ തുടര്‍ച്ചയായി ഇന്നലെ കോണ്‍ഗ്രസ് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ നിന്നും ലീഗ് നേതാവ് കെ എം ഷാജി വിട്ടുനില്‍ക്കുകയും ചെയ്തതോടെ പ്രശ്നം കൂടുതല്‍ വഷളാകുന്ന സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. ഇതോടെ കോണ്‍ഗ്രസ് പ്രതിസന്ധിയിലുമായി. യോഗത്തില്‍ ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുള്‍ കരീം ചേലേരിയും പങ്കെടുത്തില്ല. കെ സുധാകരനെ കള്ളക്കേസില്‍ കുടുക്കുന്നുവെന്നാ­രോ­പിച്ചായിരുന്നു പൊതുയോഗം. ഇതിന്റെ പ്രചരണ പോസ്റ്ററുകളിലെല്ലാം സുധാകരന്റെയും ഷാജിയുടെയും ഫോട്ടോകളാണ് ഉണ്ടായിരുന്നത്. എ­ന്നാല്‍ കെ എം ഷാജി യോഗത്തി­ല്‍ പങ്കെടുക്കാത്തത് വന്‍ ചര്‍ച്ചയായിരിക്കുകയാണ്. അതേസമയം പൊതുയോഗത്തില്‍ പ­ങ്കെടുക്കാമെന്ന് താന്‍ ഏറ്റിരുന്നില്ലെന്നാണ് കെ എം ഷാജി പറയുന്നത്. 

സംസ്ഥാനത്ത് യുഡിഎഫ് ഭരിക്കുന്ന ഒരേയൊരു കോര്‍പറേഷനാണ് കണ്ണൂര്‍. രണ്ടരവര്‍ഷം വീതം മേയര്‍ സ്ഥാനം പങ്കിടാമെന്നായിരുന്നു ഭരണത്തിലെത്തുമ്പോള്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മിലുണ്ടായിരുന്ന ധാരണ. കോ­ണ്‍ഗ്രസ് നേതാവ് അ‍ഡ്വ. ടി ഒ മോഹനന്‍ മേയര്‍ സ്ഥാനം സ്വീകരിച്ചതോടെ കോണ്‍ഗ്രസ് നിലപാട് മാറ്റി. മൂന്ന് വര്‍ഷം ഭരണം വേണമെന്ന ആവശ്യം കോ­ണ്‍ഗ്രസ് മുന്നോട്ടുവച്ചു. 

ഇതോടെയാണ് ലീഗ് ഇടഞ്ഞത്. കെ സുധാകരന്റെ സാന്നിധ്യത്തില്‍ വരെ നടന്ന ചര്‍ച്ച അലസിപ്പിരിഞ്ഞു. നിലവില്‍ മേയര്‍ സ്ഥാനം വഹിക്കാന്‍ പറ്റിയ നേതാക്കള്‍ ലീഗിലില്ലെന്ന വിഷയവും കോ­ണ്‍ഗ്രസുകള്‍ പരോക്ഷമായി പറയുന്നുണ്ട്. ലീഗിനും ഇത് ഒരു വലിയ ചോദ്യ ചിഹ്നമാണെങ്കിലും രണ്ടരവര്‍ഷം കഴിഞ്ഞ് മേ­യര്‍സ്ഥാനം തങ്ങള്‍ക്ക് വേണമെന്ന കാര്യത്തില്‍ യാ­തൊരു വിട്ടുവീഴ്ചയ്ക്കും ലീഗ് തയ്യാറുമല്ല.

Eng­lish Sum­ma­ry: League with Con­gress in Kannur

You may also like this video

Exit mobile version