Site iconSite icon Janayugom Online

ഇന്ത്യക്കെതിരായ ഇന്റലിജൻസ് വിവരങ്ങൾ ചോർത്തി; സമ്മതിച്ച് കാനഡ

ഇന്ത്യക്കെതിരായ ഇന്റലിജൻസ് വിവരങ്ങൾ ചോർത്തിയെന്ന് സമ്മതിച്ച് കാനഡ. രണ്ട് മുതിർന്ന കനേഡിയൻ ഉദ്യോഗസ്ഥർ ഇത് സമ്മതിച്ച് രംഗത്തെത്തിയെന്നാണ് റിപ്പോർട്ട്. വാഷിങ്ടൺ പോസ്റ്റിനാണ് ഇവർ വിവരങ്ങൾ ചോർത്തി നൽകിയത്. ഹർദീപ് സിങ് നിജ്ജാറിന്റെ വധത്തിൽ ഇന്ത്യൻ സർക്കാറിന്റെ ഏജന്റുമാർക്ക് പ​ങ്കുണ്ടെന്ന് കാനഡ ആരോപിക്കുന്നതിനും മുമ്പ് തന്നെ ഇത്തരത്തിൽ വിവരങ്ങൾ ചോർത്തി നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു.

ജസ്റ്റിൻ ട്രൂഡോയുടെ സെക്യൂരിറ്റി, ഇന്റലിജൻസ് ഉ​പദേശക നതാലെ ഡ്രോവിൻ കനേഡിയൻ പാർലമെന്ററി സമിതിക്ക് മുമ്പാകെ ഇക്കാര്യം വെളിപ്പെടുത്തിയെന്ന് ദ ഗ്ലോബ് ആൻഡ് മെയിൽ ന്യൂസ്​പേപ്പർ റിപ്പോർട്ട് ചെയ്തു. ഇത്തരം വിവരങ്ങൾ ചോർത്തി നൽകാൻ തനിക്ക് പ്രധാനമന്ത്രിയുടെ അനുമതി വേണ്ടെന്നും അവർ വെളിപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. ഇന്ത്യയുമായി സഹകരിക്കാൻ സ്വീകരിച്ച നടപടികളെ കുറിച്ച് തരംതിരിക്കാത്ത വിവരങ്ങൾ നൽകി. കനേഡിയൻ പൗരൻമാർക്കെതിരെ ഇന്ത്യ ഏജന്റുമാർ സ്വീകരിച്ച നടപടികളെ കുറിച്ചുള്ള വിവരങ്ങളും നൽകിയെന്നും നതാലെ ഡ്രോവിൻ പാർലമെന്ററി സമിതിക്ക് മുമ്പാകെ വെളിപ്പെടുത്തിയെന്നാണ് കനേഡിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Exit mobile version