കൃത്രിമ ബുദ്ധി അടിസ്ഥാനമായ മെഷീൻ ലേണിങ്ങ് വിദ്യകൾ വികസിപ്പിച്ച ഗവേഷകർ ഭൗതിക ശാസ്ത്ര നൊബേൽ പുരസ്കാരത്തിനര്‍ഹരായി. യുഎസ് ഗവേഷകൻ ജോൺ ഹോപ്ഫീൽഡ്, കനേഡിയൻ ഗവേഷകൻ ജെഫ്രി ഹിന്റൺ എന്നിവരാണ് പുരസ്കാരം പങ്കിട്ടത്. ന്യൂറൽ ശൃംഖലകൾ ഉപയോഗിച്ച് മെഷീൻ ലേണിങ് സാധ്യമാക്കിയതുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾക്കാണ് പുരസ്കാരം.
ഭൗതികശാസ്ത്രത്തിന്റെ പിന്തുണയോടെയാണ് ന്യൂറൽ ശൃംഖലകളെ പരിശീലിപ്പിക്കാൻ ഇവർ മാർഗം കണ്ടെത്തിയത്. ന്യൂജേഴ്സിയിലെ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറാണ് ഹോപ് ഫീൽഡ്. ടൊറന്റോ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറാണ് ഹിന്റൺ.