വിട്ട് മാറാത്ത ചുമയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഒൻപത് മാസം പ്രായമുള്ള കുഞ്ഞിൻറെ ശ്വാസനാളത്തിൽ നിന്ന് പുറത്തെടുത്തത് എല്‍ഇഡി ബള്‍ബ്. ഒരു കളിപ്പാട്ട ഫോണിൽ ഘടിപ്പിച്ചിരുന്ന എല്‍ഇഡി ബള്‍ബ് കുട്ടി അബദ്ധത്തില്‍ വിഴുങ്ങുകയായിരുന്നു. രണ്ടാഴ്ചയായി മാറാതെ നിന്ന ചുമയെ തുടര്‍ന്നാണ് മുഹമ്മദിനെ മാതാപിതാക്കള്‍ ആശുപത്രിയിലെത്തിക്കുന്നത്. ആശുപത്രിയില്‍ നടത്തിയ ബ്രോങ്കോസ്‌കോപ്പിയിലൂടെയാണ് കുട്ടിയുടെ ശ്വാസകോശത്തില്‍ നിന്ന് ബള്‍ബ് പുറത്തെടുക്കുന്നത്. കുട്ടിയുടെ ആരോഗ്യ സ്ഥിതിക്ക് നിലവില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
ഒൻപത് മാസം പ്രായമുള്ള കുഞ്ഞിൻറെ ശ്വാസനാളത്തിൽ എൽഇഡി ബൾബ്; ആരോഗ്യനില തൃപ്തികരം

