Site iconSite icon Janayugom Online

ഇടതുപക്ഷ ജനാധിപത്യ മുന്നണി വ്യക്തികേന്ദ്രീകൃതമല്ല: എം എ ബേബി

ഇടതുപക്ഷ ജനാധിപത്യ മുന്നണി ഏതെങ്കിലും ഒരു വ്യക്തിയെ കേന്ദ്രീകരിക്കുന്നതല്ലെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി എം എ ബേബി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കിയ സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാകും വരുന്ന തെരഞ്ഞെടുപ്പ് പോരാട്ടത്തിലും നയിക്കുക. അതോടൊപ്പം മുന്നണിയിലെ എല്ലാ പാര്‍ട്ടികളുടെയും നേതാക്കളും ആ പോരാട്ടത്തില്‍ മുന്നിലുണ്ടാകും. 

യുഡിഎഫിന് ഒരുപാട് മുഖ്യമന്ത്രി സ്ഥാനപ്രേമികള്‍ ഉണ്ട്. ജനപക്ഷ രാഷ്ട്രീയ പ്രേമികളാണ് എല്‍ഡിഎഫിലുള്ളത്. വ്യത്യസ്ത രാഷ്ട്രീയ ഉത്തരവാദിത്തങ്ങള്‍ ആരാണ് ഏറ്റെടുക്കേണ്ടത് എന്ന ചോദ്യത്തിന് അതത് സമയത്ത് ഉത്തരമുണ്ടാകുമെന്നും എം എ ബേബി വ്യക്തമാക്കി. ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് യുഡിഎഫ് ആണ്. നേമം നിയമസഭാ മണ്ഡലവും തൃശൂര്‍ ലോക്‌സഭാ മണ്ഡലവും ഉള്‍പ്പെടെ അതിനുള്ള തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Exit mobile version