Site iconSite icon Janayugom Online

സ്കൂളില്‍ പോകാന്‍ നിര്‍ബന്ധിച്ചതിന് വീടുവിട്ടിറങ്ങി: പതിനഞ്ചുകാരനെ തന്ത്രപൂര്‍വ്വം വീട്ടിലെത്തിച്ച് കാര്‍ ഡ്രൈവര്‍

studentstudent

വീട്ടുകാരോട് പിണങ്ങിയിറങ്ങിയ വിദ്യാര്‍ത്ഥിയെ തന്ത്രപൂര്‍വ്വം വീട്ടിലെത്തിച്ച് കാര്‍ ഡ്രൈവര്‍. ഇടുക്കിയിലെ നെടുങ്കണ്ടത്താണ് സംഭവം. സ്കൂളില്‍ പോകാന്‍ മടികാണിച്ച പതിനഞ്ചുകാരനെ വീട്ടുകാര്‍ വഴക്ക് പറഞ്ഞതോടെ ഇറങ്ങിപ്പോകുകയായിരുന്നു. തുടര്‍ന്ന് കാറില്‍ കയറുകയായിരുന്നു. കാറില്‍ കയറിയത് വീടുവിട്ട് ഇറങ്ങിയ കുട്ടിയാണെന്ന് മനസ്സിലാക്കിയ വാഹനഡ്രൈവര്‍ തന്ത്രപരമായി പൊലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ നെടുങ്കണ്ടം പൊലീസ് തിരികെ വീട്ടുകാര്‍ക്ക് കൈമാറി.

സംഭവം നടന്നത് ഇങ്ങനെ : വഴിമദ്ധ്യേ കാറിന് കൈകാണിച്ച് കയറിയ കുട്ടിയോട് കുശലാന്വേഷണങ്ങള്‍ നടത്തിയപ്പോഴാണ് വീട്ടുകാരുമായി പിണങ്ങി ഇറങ്ങിയതാണെന്ന വസ്തുത ഡ്രൈവര്‍ മനസ്സിലാക്കിയത്. തമിഴ്‌നാട്ടിലുള്ള ബന്ധുവിന്റെ വീട്ടില്‍ എങ്ങനെയെങ്കിലും എത്തണമെന്ന ആഗ്രഹത്തിന്റെ പുറത്താണ് വസ്ത്രവും എടുത്ത് പതിനഞ്ചുകാരനായ കുട്ടി ഇങ്ങിയത്. തുടര്‍ന്ന് കാറില്‍ കയറിയ ബാലനെ നെടുങ്കണ്ടത്ത് പൊലീസ് സ്‌റ്റേഷന് സമിപത്തെ ഒരു കടയില്‍ ഇരുത്തി, ഡ്രൈവര്‍ ലഘുഭക്ഷണം വാങ്ങി നല്‍കുകയും നെടുങ്കണ്ടം പൊലീസിനെ രഹസ്യമായി വിളിച്ചറിച്ച് കൈമാറുകയായിരുന്നു. 

ഉടുമ്പന്‍ചോല കൂക്കലാര്‍ സ്വദേശിയുടെ മകനാണ് പിതാവ് വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് വീട് വിട്ട് തമിഴ്‌നാട്ടിലുള്ള ബന്ധുക്കളുടെ അടുത്തേയ്ക്ക് പോകുവാന്‍ പുറപ്പെട്ടത്. കൈയ്യില്‍ കാശില്ലാത്തതിനാല്‍ കിട്ടിയ വാഹനത്തില്‍ കയറി പോകാമെന്ന ധാരണയിലാണ് കുട്ടി കൈയ്യില്‍ കിട്ടിയ ഡ്രസ് എടുത്ത് ഇറങ്ങിയത്. ഡ്രൈവര്‍ പൊലീസ് സ്‌റ്റേഷനില്‍ കൈമാറിയതോടെ വിട്ടുകാരെ കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ച് മനസ്സിലാക്കി രക്ഷിതാക്കളെ നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനിലേയ്ക്ക് വിളിച്ചു വരുത്തുകയായിരുന്നു. കുട്ടിയേയും മാതാപിക്കളേയും കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി അനുനയിപ്പിച്ച് കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം നെടുങ്കണ്ടം പൊലീസ് വീട്ടിലേയ്ക്ക് തിരികെ അയച്ചു.

You may also like this video

Exit mobile version