Site iconSite icon Janayugom Online

ഇടതുപക്ഷ നേതാവ് ലുല ഡ സില്‍വ ബ്രസീല്‍ പ്രസിഡന്റ്

മുന്‍ പ്രസിഡന്റും ഇടതുപക്ഷ നേതാവുമായ ലുല ഡ സില്‍വയ്ക്ക് ബ്രസീല്‍ പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ വിജയം. 77കാരനായ ലുല ഡ സില്‍വ നിലവിലെ പ്രസിഡന്റും തീവ്ര വലതുപക്ഷ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ ഷെയര്‍ ബോസുനാരുവിനെ തോല്‍പ്പിച്ചാണ് വീണ്ടും അധികാരത്തിലെത്തിയത്. 2003 മുതല്‍ 2010 വരെ ബ്രസീല്‍ പ്രസിഡന്റായിരുന്നു ലുല ഡ സില്‍വ. രണ്ടാംഘട്ട വോട്ടെടുപ്പില്‍ കേവല ഭൂരിപക്ഷമായ 50 ശതമാനം വോട്ട് സില്‍വ നേടി. 99 ശതമാനം വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ലുല ഡ സില്‍വയ്ക്കു 50.9 ശതമാനം വോട്ട് ലഭിച്ചു. എതിരാളിയായ ബോസുനാരുവിനു 49.17 ശതമാനം വോട്ടുകളാണ് ലഭിച്ചത്.

ഒക്ടോബര്‍ രണ്ടിന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ സില്‍വ 48 ശതമാനവും ബോള്‍സനാരോ 43 ശതമാനവും വോട്ട് നേടിയിരുന്നു. ആര്‍ക്കും 50 ശതമാനം നേടാന്‍ കഴിയാത്തതിനാലാണ് വോട്ടെടുപ്പ് രണ്ടാംഘട്ടത്തിലേക്ക് കടന്നത്. ജനുവരി ഒന്നിന് പുതിയ പ്രസിഡന്റ് അധികാരത്തിലേറും.

Eng­lish sum­ma­ry; Left-wing leader Lula da Sil­va is the pres­i­dent of Brazil

You may also like this video;

Exit mobile version