Site iconSite icon Janayugom Online

വിമർശനങ്ങൾ ഉൾകൊണ്ടാല്‍ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയെ അതിജീവിക്കാനാകും: ബിനോയ് വിശ്വം

ജനങ്ങൾ ചൂണ്ടികാണിച്ച വിമർശനങ്ങൾ ഉൾകൊള്ളുകയും പോരായ്മകൾ പരിഹരിക്കുന്നതിന് മുൻഗണ നൽകുകയും ചെയ്താൽ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയെ അതിജീവിക്കുവാനാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സിപിഐ ജില്ലാ നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ സംരക്ഷിച്ചു കൊണ്ടും ജനകീയ പ്രശ്നങ്ങൾ ഉയർത്തി കൊണ്ടുമുള്ള നിരന്തര പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ അടിസ്ഥാന ജനവിഭാഗങ്ങളുടെ ക്ഷേമത്തിന് മുഖ്യ പരിഗണന നൽകണം.

ക്ഷേമ പെൻഷൻ, സപ്ലൈക്കോ, കയർ- കശുവണ്ടി വ്യവസായങ്ങൾ എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ക്യാമ്പ് ലീഡറായി എൻ ശ്രീകുമാറിനെ തെരഞ്ഞെടുത്തു. ടി കെ സുധീഷ് ക്ലാസ്സെടുത്തു. മന്ത്രി പി പ്രസാദ്, ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, അസിസ്റ്റന്റ് സെക്രട്ടറിമാരായ പി വി സത്യനേശൻ, എസ് സോളമൻ, ദേശീയ കൗൺസിൽ അംഗം ടി ടി ജിസ്മോൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ജി കൃഷ്ണപ്രസാദ്, കെ ചന്ദ്രനുണ്ണിത്താൻ, ദീപ്തി അജയകുമാർ, വി മോഹൻദാസ്, ഡി സുരേഷ് ബാബു, എ ഷാജഹാൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവ പ്രസാദ് എന്നിവർ സംസാരിച്ചു.

Eng­lish Sum­ma­ry: Left­’s back­lash can sur­vive if crit­i­cism is absorbed: Binoy Vishwam

You may also like this video

Exit mobile version