Site iconSite icon Janayugom Online

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആംബുലന്‍സ് തടഞ്ഞ സംഭവം നിയമനടപടി സ്വീകരിക്കും: മന്ത്രി ഒ ആര്‍ കേളു

കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് വിതുരയിലെ ആദിവാസി യുവാവ് ബിനു ദാരുണമായി മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പട്ടികവർഗ വികസന മന്ത്രി ഒ ആർ കേളു. ബിനുവിന്റെ മരണത്തിൽ മന്ത്രി അനുശോചിച്ചു. 

വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിനുവിനെ പ്രാഥമിക ചികിത്സയ്ക്കുശേഷം വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനായി കയറ്റിയ ആംബുലൻസ് കോൺഗ്രസ് പ്രവർത്തകർ സമരത്തിന്റെ ഭാഗമായി തടഞ്ഞുവയ്ക്കുകയായിരുന്നു. യഥാസമയം മെഡിക്കൽ കോളജിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കാത്തതിനെത്തുടർന്നാണ് ഈ ആദിവാസി യുവാവ് മരണപ്പെട്ടത്. സമരത്തിന്റെ ഭാഗമായി ആംബുലൻസ് തടഞ്ഞുവച്ചതാണ് മെഡിക്കൽ കോളജിൽ യഥാസമയം എത്തിക്കാൻ കഴിയാതിരുന്നതെന്ന് വ്യാപക ആക്ഷേപം ഉയർന്നിട്ടുണ്ട്. ചികിത്സ ലഭ്യമാക്കുന്നതിന് തടസം സൃഷ്ടിച്ചവർക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഒ ആർ കേളു പ്രസ്താവിച്ചു.

Exit mobile version